വഴിയരികിലെ വൃദ്ധന്‍ ഇരുവശവും റബ്ബര്‍കാടുകളാണ്, അതിനു നടുവിലൂടെ നേര്‍രേഖയില്‍ നീണ്ടു കിടക്കുന്ന പാത. നേര്‍രേഖയെന്നു പറഞ്ഞാല്‍, ഒരു ചെറിയ വളവോ തിരിവോ പോലുമില്ലാത്ത ഒരു നെടുനീളന്‍ സ്കെയില്‍ കൊണ്ട് അളന്നു വരച്ചത് പോലെയുള്ള നേര്‍രേഖ. രണ്ടു വശങ്ങളിലും ഏകദേശം മൂന്നടിയോളം ഉയരത്തില്‍ വഴിക്ക് അതിര് കെട്ടിയിട്ടുണ്ട്. അതിരിനോട് ചേര്‍ന്നുള്ള റബ്ബര്‍ മരങ്ങള്‍ യാത്രക്കാരെ ഒളിഞ്ഞുനോക്കാനെന്ന വണ്ണം വഴിയിലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്നു. ഇടുങ്ങിയ വഴിയായത് കൊണ്ട് തന്നെ രണ്ടു ഭാഗത്ത് നിന്നും ചാഞ്ഞു … Continue reading അവസാനത്തെ ദിവസം 1
Tag: malayalam story
നിറം പൂശിയ നിഴലുകള്‍
1 ഉറപ്പുവരുത്താന്‍ വേണ്ടി ഞാന്‍ ഒന്നുകൂടി നോക്കി. എന്‍റെ നോട്ടം കണ്ടിട്ടാവണം ആ പെണ്‍കുട്ടി പെട്ടെന്ന് തല വെട്ടിച്ചു. അതെ, ആ പെണ്‍കുട്ടി ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്.കാന്റീനിൽ വളരെ കുറച്ചു ആളുകളെ ഇപ്പോഴുള്ളൂ. അല്ലെങ്കിലും മൂന്ന് മണി കഴിഞ്ഞു ഉച്ചയൂണ് കഴിക്കുന്നവര്‍ കുറവായിരിക്കുമല്ലോ. പരമാവധി ആളുകള്‍ കുറഞ്ഞിരിക്കാന്‍ വേണ്ടിത്തന്നെയാണ് ഈ സമയം തിരഞ്ഞെടുത്തത്. പക്ഷെ എന്നിട്ടും ഞാന്‍ ഭയന്നതു തന്നെ സംഭവിച്ചിരിക്കുന്നു! റാമിനോടൊപ്പം പൊതുസ്ഥലത്തേക്ക് വരാന്‍ എനിക്കിപ്പോഴും ഭയമാണ്. ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിചിത്രനായ മനുഷ്യനാണ് … Continue reading നിറം പൂശിയ നിഴലുകള്‍
തെന്നല്‍പോലെ
കാലവര്‍ഷമാസങ്ങളിലെ ചില പുലര്‍കാലങ്ങളുണ്ടാകാറില്ലേ, രാത്രിയിലെ കോരിച്ചൊരിയുന്ന മഴയില്‍ തളര്‍ന്നു വിവശയായ ഭൂമിദേവി നിദ്ര വിട്ടെഴുന്നേല്‍ക്കുന്ന തണുപ്പുള്ള ആ പ്രഭാതങ്ങള്‍. ഒരു പക്ഷെ അതിരാവിലെ തണുപ്പിനെ വകവയ്ക്കാതെ ഉണരുന്നവര്‍ക്ക് ഞാന്‍ പറയുന്നത് മനസിലാകുന്നുണ്ടാകും. അപ്പോള്‍ നിങ്ങള്‍ കരുതുണ്ടാകും ഞാനെന്നും അതിരാവിലെയാണ് എഴുന്നേല്‍ക്കാറെന്നു. ഒരിക്കലുമല്ല, ജൂണ്‍ മാസത്തിലെ മഴയുപേക്ഷിച്ചുപോയ തണുപ്പില്‍, കട്ടിലില്‍ തലയണയും കെട്ടിപ്പിടിച്ച് അങ്ങനെ കിടക്കുമ്പോള്‍ കിട്ടുന്ന ആ ഒരു സുഖമുണ്ടല്ലോ, ഹൊ, അതാണ് സ്വര്‍ഗ്ഗം. ആ, ഞാന്‍ പറഞ്ഞുവന്നത് അതല്ല. ഇങ്ങനെയുള്ള മഴയില്‍ കുതിര്‍ന്ന പ്രഭാതങ്ങളില്‍ ഇടവഴിയിലൂടെ … Continue reading തെന്നല്‍പോലെ
റെഡിമെയ്‌ഡ്
710-ആം നമ്പര്‍ ഫ്ലാറ്റിലെ വിശാലമായ ലിവിംഗ് റൂം. ഡിജിറ്റല്‍ യുഗത്തിന്‍റെ സ്വന്തമല്ലെന്നു പറയാന്‍ ആ മുറിയില്‍ ആകെയുണ്ടായിരുന്നത് മനുഷ്യ നിശ്വാസം മാത്രം. നാന്‍സി അലക്സിനോട് കുറച്ചു കൂടി ചേര്‍ന്നിരുന്നു. സിനിമയുടെ അടുത്ത ഭാഗം കുറച്ചു ഭയപ്പെടുത്തുന്നതാണ്, അലക്സിന്‍റെ പിഞ്ചുമനസ്സിനെ അത് പേടിപ്പെടുത്തുമോ എന്ന് നാന്‍സി ശങ്കിച്ചു. ഇല്ല, അവനൊരു കുലുക്കവുമില്ല, ആ ഭാഗവും കടന്നുപോയി. സാധാരണ ഒരു അഞ്ചു വയസ്സുകാരനെക്കാള്‍ ധീരനാണ് തന്‍റെ മകന്‍ എന്നതില്‍ നാന്‍സി അഭിമാനിച്ചു. ഭിത്തിയോട് ഉള്‍ചേര്‍ന്നിരിക്കുന്ന അറുപതു ഇഞ്ച് സ്ക്രീനിലാണ് ആ … Continue reading റെഡിമെയ്‌ഡ്
അടിയാളന്‍ പാവകള്‍ 3
ഹരി അമ്പരന്നു. താനതാ റോഡില്‍ നില്‍ക്കുന്നു. തന്‍റെ സ്വന്തം ഗ്രാമത്തില്‍. തൊട്ടടുത്ത് പോസ്റ് ഓഫീസ്. അതിനു സമീപം പാര്‍ക്ക് ചെയ്തിരിക്കുന്ന തന്‍റെ ബൈക്ക്. ഈശ്വരാ, ഇതിലേതാണ് സത്യം, ഏതാണ് സ്വപ്നം. ബൈക്ക് എടുത്തു വീട്ടിലേക്കു തിരിച്ചാലെന്താ? അതാ രാഘവന്‍ മാസ്റ്റര്‍ എതിരെ വരുന്നു. തന്നെ കണ്ടു അദ്ദേഹം പുഞ്ചിരിച്ചു, രാവിലത്തെ അതെ ചിരി. പക്ഷെ അദേഹത്തിന്‍റെ കണ്ണുകള്‍!!! പാവയുടെത് പോലുള്ള, നിര്‍ജ്ജീവമായ കണ്ണുകള്‍. അവിടെ അതാ ആ നീലവെളിച്ചം മിന്നിമറഞ്ഞു!!. അതെ, താനിപ്പോഴും അടിയാളന്‍റെ പിടിയിലാണ്. അവന്‍ … Continue reading അടിയാളന്‍ പാവകള്‍ 3
അടിയാളന്‍ പാവകള്‍ 2
പെട്ടെന്ന് ദൂരെ നിന്ന് ഹോണ്‍ ശബ്ദം കേട്ടു, ബസ് വരുന്നുണ്ട്. അവള്‍ കുറച്ചു കൂടി മുന്നോട്ടു നീങ്ങി, ബസ്‌സ്റ്റാന്റിനു പുറത്തേക്കായി ഇറങ്ങിനിന്നു. ഹരിയും മുന്നോട്ടു നീങ്ങി. അവള്‍ക്കു തൊട്ടു പിന്നിലായി നിന്നു. കത്തു പിടിച്ച കൈ അവള്‍ക്കു നേരെ ഉയര്‍ത്തി. എന്തോ പറയാന്‍ ശ്രമിച്ചു. വീണ്ടും പെരുമ്പറകൊട്ട്, പാഞ്ഞടുക്കുന്ന ബസ്..... “അല്ലെങ്കില്‍ ഇന്ന് വേണ്ട” കത്ത് തിരികെ പോക്കറ്റിലിട്ട് ഹരി തിരിച്ചു നടന്നു. പത്തു വാര നടന്നിട്ട് തിരിഞ്ഞു നോക്കി. ബസ് മറഞ്ഞിരിക്കുന്നു. കൊട്ടും മേളവും എല്ലാം … Continue reading അടിയാളന്‍ പാവകള്‍ 2
അടിയാളന്‍ പാവകള്‍ 1
തിഥി 2016 ഡിസംബര്‍ 26, താരമിത്രങ്ങള്‍ കൈയൊഴിഞ്ഞിട്ടും കുളിര്‍തെന്നലിനെ വേര്‍പിരിയാന്‍ മടിച്ചുനിന്ന ചന്ദ്രബിംബത്തിന്‍റെ പ്രഭ കെടുത്തികൊണ്ട് സൂര്യഭഗവാന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു, അങ്ങനെ ആ തിങ്കളാഴ്ച്ചയും പുലര്‍ന്നു. ഹരി കണ്ണുതിരുമ്മി, കട്ടിലില്‍ എഴുന്നേറ്റിരുന്നു. എന്തോ ഉറക്കം അത്ര ശരിയായില്ല. കിടക്ക വിട്ടെഴുന്നേല്‍ക്കാനെ തോന്നുന്നില്ല. ‘കുറച്ചുകൂടി കിടന്നാലെന്താ’ എന്നൊരു ചിന്ത തലച്ചോറില്‍ ഉദിച്ചുയര്‍ന്ന് കണ്ണുകളിലേക്കുള്ള യാത്രാമദ്ധ്യേ ഒരു കുക്കുടനാദത്താല്‍ ബ്ലോക്ക് ചെയ്യപ്പെട്ടു, “നാശം പിടിക്കാന്‍, ഈ കോഴിക്കെന്താണ് ഉറങ്ങുന്നവരോടു ഇത്രക്കും അസൂയ. ഭാവിയില്‍ ആരുടെയെങ്കിലും ചെറുകുടലില്‍ അലിഞ്ഞു തീരേണ്ട ജന്മമാണ്, … Continue reading അടിയാളന്‍ പാവകള്‍ 1
കള്ളന്‍റെ കനിവ്
“ദാണ്ടെ! ഇവനാ എടുത്തത് , ഞാന്‍ കണ്ടതാ..” ഒരലര്‍ച്ച കേട്ടാണ് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്. കണ്ണുതുറന്നു ആദ്യം കണ്ടത് ഒരു മുഷ്‌ടിയാണ്,കറുത്തിരുണ്ട ബലിഷ്ഠമായ ഒരു മുഷ്ടി. കാര്യകാരണങ്ങള്‍ മനസിലാകും മുന്‍പേ പൊന്നീച്ചകളെ കണ്ടു തുടങ്ങി. ചെകിട്ടിലും മുതുകിലുമെല്ലാം സാമാന്യം നല്ല ശബ്ദത്തോടുകൂടി തന്നെ ഇടി വീഴാന്‍ തുടങ്ങി. ഇടിയോടിടി!! ഒരു വിധം ചുറ്റുമുള്ള ജനക്കൂട്ടത്തെ തള്ളിമാറ്റി സീറ്റില്‍ നിന്നെഴുന്നേറ്റു. പിടലിക്ക് ഏതോ ഒരു ബലിഷ്ഠകായന്‍റെ പിടിയുണ്ടായിരുന്നത് കൊണ്ട് അധികം ആയാസം കൂടാതെ സീറ്റില്‍ നിന്നുയര്‍ന്നു. പക്ഷെ കാലുകള്‍ … Continue reading കള്ളന്‍റെ കനിവ്
ഷര്‍ട്ടിലെ കറ
ചുരണ്ടി നോക്കി, അമര്‍ത്തി തിരുമ്മിനോക്കി, ആരും കാണാതെ ഉമിനീര്‍ തട്ടിച്ച് ഒരു പ്രയോഗം നടത്തി നോക്കി. ഒരു രക്ഷയുമില്ല! ഈ കറ പോകുന്നില്ല. ആളുകള്‍ എന്തുവിചാരിക്കും, പൊതുസ്ഥലത്ത് കറപിടിച്ച ഷര്‍ട്ടുമായി. ഇവള്‍ക്കെങ്കിലും ഇതൊന്നു ശ്രദ്ധിക്കാമായിരുന്നു. ഞാന്‍ തൊട്ടടുത്തുനില്‍ക്കുന്ന എന്‍റെ പ്രിയതമയെ നോക്കി. ഡോക്ടറുടെ വിളിയും കാത്തു അവള്‍ അക്ഷമയോടെ നില്‍ക്കുകയാണ്. മനോരോഗത്തിന്‍റെ ലേബലായ നീല യൂണിഫോമില്‍ പോലും അവള്‍ അതിസുന്ദരിയായി കാണപ്പെട്ടു, കൂടെയുള്ള നര്‍സ് ഹാഫ് ഡോറിനു മുകളിലൂടെ ഡോക്ടറുടെ ക്യാബിനിലേക്ക് ഒന്നെത്തിനോക്കി. സിഗ്നല്‍ കിട്ടിയെട്ടന്നവട്ടം ക്യാബിനുള്ളില്‍ … Continue reading ഷര്‍ട്ടിലെ കറ