ഞാൻ ജഡമാണ്, അഭിസാരികയുടെ ജഡം. മരണത്തിനു ശേഷമെങ്കിലും ആ ഒരു വിശേഷണത്തിൽ നിന്ന് മോചനമുണ്ടാകുമെന്ന് കരുതിയ ഞാനെന്ത് വിഡ്ഢി! മോർച്ചറിയിൽ, അടിമുടി മറയ്ക്കുന്ന തൂവെള്ള തുണിയുടെ കീഴിൽ, തണുത്തുറഞ്ഞ സ്റ്റീൽ ബെഡ്ഡിൽ തീർച്ചയില്ലാത്ത ഒരു ശവദാഹം പ്രതീക്ഷിച്ചു കിടക്കുമ്പോഴും ചിന്തകൾ ഉടക്കി നിന്നത് ആ ഒരു വിശേഷണത്തിൽ തന്നെയാണ്. മരണം സ്ഥിരീകരിച്ചിട്ട് അധികമായിട്ടില്ല. ചത്ത ബുദ്ധിയുടെ കണക്കുകൂട്ടൽ പിഴച്ചിട്ടില്ലെങ്കിൽ, ഒരു രണ്ട് മണിക്കൂർ. ഞാൻ എങ്ങനെ മരണപ്പെട്ടു എന്ന ചോദ്യം എന്റെ ജീവിതം പോലെ തന്നെ അപ്രസക്തമാണ്. … Continue reading അഭിസാരികയുടെ ജഡം
Tag: malayalam story
പ്രണയവീഥിയിലെ യാത്രികര്‍ – 5
തടിച്ചൊരു ഫയലുമായി ഓഫീസ് ശിപായിയെത്തി. മേശമേല്‍ നേരത്തെയുണ്ടായിരുന്ന കൂനയുടെ മേല്‍ സാമാന്യം ശബ്ദത്തോടെ അയാള്‍ അതും വച്ചു. പിന്നെ എന്തോ പ്രതീക്ഷിച്ചു അയാള്‍ വേണുവിനെ തുറിച്ചു നോക്കി നിന്നു. ചിന്തകളുടെ ആഴക്കയത്തിലായിരുന്നു വേണു. മുന്നില്‍ ശിപായിയെത്തിയതും മേശയിലെ ഫയല്‍ക്കൂന ഉയരുന്നതുമൊന്നും അയാളറിഞ്ഞില്ല. അയാളുടെ മനസ്സില്‍ സംശയങ്ങളുടെ കരിങ്കോട്ടകള്‍ രൂപപ്പെടുകയായിരുന്നു. അനുനിമിഷം അത് വലുതായിക്കൊണ്ടിരുന്നു, ബുദ്ധിയെ മറച്ചുകൊണ്ട് തലച്ചോറില്‍ നിഴലുകള്‍ വീഴ്ത്തി ആ കോട്ടകള്‍ മാനം മുട്ടെ വളര്‍ന്നു. ആ കരിങ്കോട്ടകളുടെ അടിത്തറ ഒരു പേരായിരുന്നു, നാലക്ഷരങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട … Continue reading പ്രണയവീഥിയിലെ യാത്രികര്‍ – 5
പ്രണയവീഥിയിലെ യാത്രികര്‍ – 2
ചെവിവേദന വന്നാല്‍ സന്തോഷിക്കുന്ന മനുഷ്യരെ പറ്റി കേട്ടിട്ടുണ്ടോ, വഴിയില്ല. പക്ഷെ അങ്ങനെ ചിലരുണ്ട്. ചില സ്ത്രീകള്‍, ചില ഭാര്യമാര്‍. അതിലൊരാളാണ് സുമിത്രയും. രാപ്പകലില്ലാതെ അലട്ടുന്ന വേദനയെയോ അല്ലെങ്കില്‍ കര്‍ണപുടത്തില്‍ തുളച്ചുകയറുന്ന അസ്വസ്ഥമായ ഇരമ്പല്‍ നാദത്തിനെയോ സ്നേഹിക്കാന്‍ തക്കവണ്ണം തകര്‍ന്ന മനസ്സല്ല സുമിത്രയുടേത്. അവളുടെ സന്തോഷത്തിനു കാരണം വരാന്‍ പോകുന്ന ഒരു യാത്രയാണ്, അതിന് കാരണഹേതുവാകട്ടെ ഇപ്പറഞ്ഞ ചെവിവേദനയും. വേദന സഹിക്കാതെ പല രാത്രികളായി തുടര്‍ന്നുകൊണ്ടിരുന്ന മുക്കലും മൂളലും, പിന്നെ തലേരാത്രിയില്‍ നടന്ന വാക്ക് തര്‍ക്കവും കാരണം സഹികെട്ട് … Continue reading പ്രണയവീഥിയിലെ യാത്രികര്‍ – 2
തങ്കച്ചന്‍ കഥകള്‍ 2
അയല്‍ക്കാര്‍. വാടകക്കാരനെ ഒന്നു വിശദമായി പരിചയപ്പെട്ടുകളയാം എന്ന ഉദ്ദേശവുമായാണ് ലക്ഷ്മണന്‍ തങ്കച്ചനെ കാണാനെത്തിയത്. വീടിന്‍റെ വാതില്‍ തുറന്നിരുന്നു. കാര്‍ഡ്ബോര്‍ഡ് ബോക്സുകളില്‍ പലതും ഇപ്പോഴും തുറക്കാതെ ഹാളില്‍ തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നു. പൂര്‍ത്തിയാവാത്ത വീടുമാറ്റത്തിന്‍റെ തിരക്കിലാണ് തങ്കച്ചന്‍. “ധൃതിയിലാണോ തങ്കച്ചാ?” “ആ, ലക്ഷ്മണനോ. ലക്ഷ്മണന്‍ എത്തിയത് ഏതായാലും നന്നായി. ഞാന്‍ വിളിക്കാന്‍ ഒരുങ്ങുകയായിരുന്നു” “എന്താ? എന്തുപറ്റി? വീടിനു എന്തെങ്കിലും പ്രശ്നം..” “ഹേയ്, പ്രശ്നങ്ങളൊന്നുമില്ല. എല്ലാം സന്തുഷ്ടം” കാര്‍ഡ്ബോര്‍ഡ് ബോക്സുകളില്‍ മുങ്ങിയപ്പോയ ഫര്‍ണിച്ചറുകള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്ത ഒരു സ്റ്റൂളില്‍ ലക്ഷ്മണന്‍ ഇരിപ്പുറപ്പിച്ചു. … Continue reading തങ്കച്ചന്‍ കഥകള്‍ 2
അവസാനത്തെ ദിവസം 7
അവസാനത്തെ ദിവസം മൂന്നാമത്തെ കുപ്പിയും ശങ്കരന്‍ കാലിയാക്കി. ഇന്ന് സന്തോഷത്തിന്‍റെ ദിവസമാണ്. പ്രായം കോറിയിട്ട തെളിഞ്ഞ ഞരമ്പിന്‍ വരകളുള്ള കൈകള്‍ അയാള്‍ സാവധാനം അതിനെക്കാളേറെ പ്രായമുള്ള ഷാപ്പിലെ മേശമേല്‍ വച്ചു. പിന്നെ വലംകയ്യിലുണ്ടായിരുന്ന നാലായി മടക്കിയ കടലാസ്സ് നിവര്‍ത്തി വായിക്കാനാരംഭിച്ചു.“ശങ്കരാ, പ്രായത്തിനു മുതിര്‍ന്നവരെ ഒരിക്കലും പേര് വിളിക്കുന്നത് ശരിയല്ല എന്നറിയാം. പക്ഷെ നിങ്ങളെ അഭിസംബോധന ചെയ്യാന്‍ ഇതിലും സഭ്യമായ ഒരു മാര്‍ഗ്ഗം ഇപ്പോള്‍ എന്‍റെ മുന്നിലില്ല. നീ ഇപ്പോള്‍ അത്ഭുതപ്പെടുന്നുണ്ടാകും, ചോദ്യങ്ങള്‍ പലതും നിന്‍റെ ആ ദുഷിച്ച … Continue reading അവസാനത്തെ ദിവസം 7
അവസാനത്തെ ദിവസം 6
നരിയുടെ മടയില്‍ പഴയ ഒരു മുത്തശ്ശികഥയുണ്ട്. കാട്ടില്‍ മദിച്ചുനടന്നിരുന്ന ഒരു സിംഹത്തിന്‍റെ കഥ. കണ്ണില്‍ കണ്ട സകല ജീവികളെയും സിംഹം കൊന്നൊടുക്കി. ആഹാരത്തിനു വേണ്ടിയല്ലാതെ പോലും അവന്‍ കാട്ടിലെ ജന്തുക്കളെ ആക്രമിച്ചു. സിംഹത്തിനെ കൊണ്ട് കാട്ടുജീവികള്‍ പൊറുതിമുട്ടി. ബലവാനായ സിംഹത്തിനെതിരെ ഒന്ന് ശബ്ദമുയര്‍ത്താന്‍ പോലും അവര്‍ക്ക് ഭയമായിരുന്നു. അവസാനം മൃഗങ്ങളെല്ലാം ഒത്തുചേര്‍ന്ന് ഒരു തീരുമാനമെടുത്തു. ദിവസവും തങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ സ്വമേധയാ സിംഹത്തിന്‍റെ ആഹാരമാകാന്‍ അവന്‍റെ ഗുഹയിലേക്ക് പോകുക. അങ്ങനെയെങ്കില്‍ വേട്ടയ്ക്കായി സിംഹത്തിന് പുറത്തിറങ്ങേണ്ടതില്ല. ദേഹമനങ്ങാതെ … Continue reading അവസാനത്തെ ദിവസം 6
അവസാനത്തെ ദിവസം 5
മൂന്നാമത്തെ കൂടിക്കാഴ്ച ഇന്നാണ് ആ ദിവസം. വൃദ്ധനുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ച്ചയുടെ ദിനം. ഒറ്റയടിപ്പാതയുടെ അവസാനം എന്നെയും കാത്തു നില്‍ക്കുന്ന പ്രതികാരദാഹിയായ ആ മനുഷ്യനെ എനിക്ക് കാണാം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വന്തം കണ്‍മുന്നില്‍ കത്തിയമര്‍ന്ന കുടുംബം, അവരെ വിഴുങ്ങിയ ജ്വാല. ആ ജ്വാലയാണ് ഇപ്പോള്‍ അയാളുടെ കണ്ണുകളില്‍, മുന്നിലുള്ള എന്തിനെയും നശിപ്പിക്കാന്‍ പോന്ന ശക്തി അതിനുണ്ട്. വലിയവീട്ടിലെ മൂന്ന് ജീവനുകള്‍ ഇതിനകം തന്നെ ആ ജ്വാലയില്‍ വെന്ത് വെണ്ണീറായിരിക്കുന്നു. ആദ്യം മുത്തശ്ശന്‍ പിന്നെ ചിറ്റപ്പന്‍ ഇപ്പോള്‍ അച്ഛന്‍. ഞാന്‍ … Continue reading അവസാനത്തെ ദിവസം 5
അവസാനത്തെ ദിവസം 4
പ്രതികാരത്തിന്‍റെ കഥ വൃദ്ധന്‍ കഥ പറഞ്ഞു തുടങ്ങി. “വലിയവീട്ടുകാര്‍, തെച്ചിക്കാട്ടമ്മ സ്വന്തം സേവകരായി തിരഞ്ഞെടുത്ത അനുഗൃഹീത പരമ്പര. എന്നും നാടിനു വേണ്ടി നിലനിന്നിരുന്ന കൃഷ്ണന്‍ നായരുടെ പിന്‍തലമുറ. തെച്ചിക്കാട് ഗ്രാമത്തിലെ ഏതെങ്കിലുമൊരു കുടുംബം ദേവിയുടെ ഈ അനുഗ്രഹം അര്‍ഹിച്ചിരുന്നുവെങ്കില്‍ അത് കൃഷ്ണന്‍നായരുടെ കുടുംബം തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാണ് വെറുമൊരു സാധാരണ നായര്‍ കുടുംബത്തില്‍ നിന്ന് ഒറ്റ ദിനം കൊണ്ട് രാജകീയപദവിയിലേക്ക് വലിയവീട്ടുകാര്‍ ഉയര്‍ന്നിട്ടും നാട്ടില്‍ ഒരാളും നെറ്റി ചുളിക്കാതിരുന്നത്. എല്ലാവരുടെയും മനസ്സില്‍ വലിയവീട്ടുകാര്‍ അത് അര്‍ഹിച്ചിരുന്നു. … Continue reading അവസാനത്തെ ദിവസം 4
അവസാനത്തെ ദിവസം 3
രണ്ടാം കൂടിക്കാഴ്ച ജീവിതത്തില്‍ ആദ്യമായി കാണുന്ന ഒരു അപരിചിതന്‍. ഒരു ഊമക്കത്തിന്‍റെ പേരില്‍ ഉണ്ടായ കൂടിക്കാഴ്ച. ഞങ്ങളെ തമ്മില്‍ ബന്ധിക്കുന്ന സംഭവങ്ങളോ അല്ലെങ്കില്‍ പരിചയക്കാരോ ഒന്നും തന്നെയില്ല. അയാളുടെ ചരിത്രമോ, താമസസ്ഥലമോ എന്തിന് പേരോ പോലും എനിക്കറിയില്ല. ചുരുക്കത്തില്‍ അയാളെ വിശ്വാസ്യയോഗ്യനാക്കുന്ന യാതൊന്നും തന്നെയില്ലെന്ന് പറയാം. അപ്പോള്‍ പിന്നെ യാതൊരു അടിത്തറയുമില്ലാതെ അയാള്‍ നടത്തിയ പ്രസ്താവന ഞാന്‍ വിശ്വസിക്കേണ്ട ആവശ്യമുണ്ടോ? ഇല്ല, എന്നതാണ് യുക്തിപരമായി ചിന്തിച്ചാല്‍ ശരിയായ ഉത്തരം. വൃദ്ധന്‍ പറഞ്ഞതൊന്നും തന്നെ ഞാന്‍ വിശ്വസിക്കുന്നില്ല എന്നതാണ് … Continue reading അവസാനത്തെ ദിവസം 3
അവസാനത്തെ ദിവസം 2
ഒന്നാമത്തെ കൂടിക്കാഴ്ച കുറഞ്ഞത് ഒരു എഴുപതു വയസ്സെങ്കിലും അയാള്‍ക്ക് പ്രായമുണ്ടാകും. പ്രായത്തെ അതിജീവിച്ച ആരോഗ്യം. എരിയുന്ന ഒരു ബീഡികുറ്റിയും അതോടൊപ്പം തന്നെ ക്രൗര്യം നിറഞ്ഞ ഒരു പുഞ്ചിരിയും സദാ അയാളുടെ ചുണ്ടില്‍ വിരാജിച്ചിരുന്നു. ആദ്യമായി അയാളെ കാണുമ്പോഴും അതുണ്ടായിരുന്നു, മരണത്തെപോലും നിയന്ത്രിക്കുന്ന അഹങ്കാരിയായ ഒരു ആരാച്ചാരുടെ മുഖത്ത് ഉണ്ടാകുന്നത്പോലെ ഒരു ചിരി. തനിക്കു മുന്നില്‍ പിടഞ്ഞു മരിക്കാന്‍ വന്നെത്തുന്ന, നാളെകളില്ലാത്ത ജീവനുകളോടുള്ള പുച്ഛം ആ ചിരിയില്‍ വ്യക്തമായി കാണാം. ക്ഷേത്രമുറ്റത്താണ് ഞാന്‍ അയാളെ ആദ്യമായി … Continue reading അവസാനത്തെ ദിവസം 2