ഇരുപത്തൊന്നാം നൂറ്റാണ്ടിലേയൊരു,മുപ്പതുകാരന്‍ ഷിബുവിന്‍ ദിവസം.വെയിലും വീശി അര്‍ക്കനുണര്‍ന്നു,കൈലീം തപ്പി ഷിബുവുമുണര്‍ന്നു.പകലും കാത്ത് കിടന്നവര്‍ മനുജര്‍,അകലം കാട്ടാതൊപ്പമുണര്‍ന്നു.വികസന ചക്രമുരുട്ടീടേണം,പ്രഹസനമെങ്കിലും തടസ്സവുമരുത്.ഡ്രൈവറ്, ഡോക്ടറ്, ഇലക്ട്രിക് വര്‍ക്കറ്,വാച്ചറ്, ടീച്ചറ് കണ്ടക്ടര്‍മാര്‍.ടെക്കികള്‍, മന്ത്രികള്‍, ചാനല്‍ ടീമുകള്‍,വികസനവേഷമണിഞ്ഞു സര്‍വ്വരും.ഹരിതം കണ്ടാല്‍ ത്വരിതം നീക്കണം,റോഡ് കണ്ടാല്‍ കാറ് കേറ്റണം.ഓസോണ്‍ തുളയത് വലുതാക്കേണം,ആമസോണോ കത്തിപ്പടരണം.കാടുകള്‍ തോടുകള്‍ ഇല്ലാതാകണം,ഭൂമി കണ്ടാല്‍ ഫ്ലാറ്റ് പൊങ്ങണം.രക്തബന്ധമായാല്‍ പോലും,രക്തം ചീന്താന്‍ മടിയത് വേണ്ടാ.ഭൂമി ഭരിക്കും ഭൂപതി മനുജര്‍,ഭൂഖണ്ഡങ്ങള്‍ക്കധിപര്‍ ഞങ്ങള്‍.ഉരുളും വികസന പാതയില്‍ നിന്നാ-ലുരുട്ടിക്കൊല്ലും വികസനചക്രം.പി പി ഷിബുവോ ബൈക്കില്‍ കേറി,പീപ്പിയടിച്ചു വര്‍ക്കിനിറങ്ങി.സൂര്യനുറങ്ങണ നേരം … Continue reading കൊറോണയും പി പി ഷിബുവും പിന്നെ ബാക്കി ഉലകവും
Tag: malayalam poem
കാമിനി
എന്‍ മിഴികളില്‍ നിറയുന്ന സൗഭാഗ്യയോഗത്തില്‍,സ്പര്‍ദ്ധകൊണ്ടുഴറുന്നു ബാക്കിയാമിന്ദ്രിയം.ലോകം കൊതിക്കുമാ കാഴ്ചയെന്മുന്നിലെ--ത്തിച്ച ദൈവമേ സ്മരിക്കുന്നു നിന്നെ ഞാന്‍.പടവിലുറഞ്ഞയെന്‍ നഗ്നപാദങ്ങളും,ശൈത്യം മറന്നു തന്‍ തോഴനാം കണ്ണിനായ്.ഭൂവില്‍ ജനിച്ചയാ അപ്സരസൗന്ദര്യം,ഭൂലോകം മറന്നു, ജലകേളിയില്‍ മഗ്നയായ്.ആടിയുലയുമാ കേശഭാരത്തില്‍നിന്നാ--ടിത്തിമര്‍ത്തൊരു ബിന്ദുപോലെന്മനം.ലജ്ജവിട്ടുണരുന്നു വിടരുന്നു ഇതളുകള്‍,തകരുന്നു പൊടിയുന്നു ഹൃദയമാ കാന്തിയില്‍.ഗതിയെ മറന്നു നിന്‍ നയനസൂനങ്ങളില്‍,നിശ്ചലം നിലകൊണ്ടു പ്രാണനാം പവനനും.കഠിനമാം ശിലയോ, ജ്വലിക്കുന്ന തീയോ,നീറുന്ന ഭൂവോ, ഉരുകുമെന്‍ മനമോ,പുഷ്പ്പിക്കലെങ്കിലോ അധരങ്ങള്‍ നിന്നുടെ,അലിയും സകലതും, ആ മന്ദസ്മിതത്തില്‍.കൈക്കുമ്പിളില്‍ നിന്നുടെ ആസ്യമാശിച്ചു ഞാന്‍,നുകരാന്‍ കൊതിച്ചു നിന്‍ അധരമാം പുഷ്പത്തെ.ആ കൂന്തലിന്‍ വാസനയറിയാന്‍ കൊതിച്ചൊരെന്‍,നക്തയാം … Continue reading കാമിനി
മഹാബലിയും മഹാപ്രളയവും
താളത്തില്‍ ഒരു നാദം കേള്‍പ്പൂ, പാതാളത്തില്‍ നിന്നാ ശബ്ദം. ശോകത വാഴും ഭൂഗര്‍ഭത്തിലെ, മൂകത മാറ്റിയതാരാണവിടെ. പ്രഹ്ളാദന്‍റെ പുത്രനൊരുത്തന്‍ ആഹ്ളാദത്തില്‍ കൊട്ടിയതത്രേ. എന്താ ബലിയേ സന്തോഷിക്കാന്‍, ചിന്താഗതിയില്‍ എന്തുണ്ടായി? കൊമ്പന്‍ മീശ വിറപ്പിച്ചിട്ട്, വമ്പന്‍ ദൈത്യന്‍ ഉത്തരമേല്‍കി. ചിങ്ങം പൊങ്ങാന്‍ നാളുകള്‍ ബാക്കി, വിങ്ങിപ്പൊട്ടുകയാണെന്‍ ഹൃദയം. പ്രഭുവാം നമ്മുടെ ദര്‍ശനസമയം, പ്രജയെ കാണാന്‍ കൊതിയാകുന്നു. ധൂളികള്‍ നീക്കി മകുടം മിനുക്കി, ചൂളി പോയി തിളക്കത്തില്‍ ബലി. മുട്ടനൊരെലിയെ തട്ടിയെറിഞ്ഞ്, വട്ടക്കുടയും കയ്യിലെടുത്തു. യാത്രക്കായിയൊരുങ്ങും നേരം, നേത്രം തള്ളും … Continue reading മഹാബലിയും മഹാപ്രളയവും
ശവഞ്ചേഴ്സ്
'Avengers Endgame' എന്ന സിനിമയെ അടിസ്ഥാനമാക്കി എഴുതിയ ഒരു ന്യുജെന് തുള്ളല്‍ കവിത.