ധൃതംഗപുളകിതന്‍

സ്ഥലം :  മരുതിക്കുന്ന്. അങ്ങിങ്ങായി വികസനം ചായം പൂശിയ, ആരാലുമറിയപ്പെടാത്ത, അതിനാഗ്രഹിക്കാത്ത ഒരു ഇടത്തരം ഗ്രാമം സമയം : കൊറോണയാശാന്‍റെ മുന്‍പില്‍ ലോകശക്തികളാകെ മുട്ടുമടക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ്, സൂര്യഭഗവാന്‍ പരിപൂര്‍ണസുഷുപ്തിയിലാണ്ടിരിക്കുന്ന സമയം. സ്ട്രീറ്റ് ലൈറ്റിന്‍റെ പ്രകാശമൊഴിച്ചാല്‍ ചുറ്റും നല്ല കൂരിരുട്ട് അഞ്ചുപേരില്‍ ഒരുവന്‍ ‘ചെത്ത് ഷഫീക്കിന്‍റെ’ മഞ്ഞ ബാന്‍ഡുള്ള സ്റ്റൈലന്‍ റിസ്റ്റ് വാച്ചിലെ സമയം 6 മണിയെ സൂചിപ്പിച്ചു!! സമയത്തിന്‍റെ പേരില്‍ നിങ്ങള്‍ക്ക് ഇപ്പോഴുണ്ടായ ആശയക്കുഴപ്പത്തില്‍, ഈ പാവം എഴുത്തുകാരനായ എന്നെയോ, മഞ്ഞ ബാന്‍ഡുള്ള സ്റ്റൈലന്‍ റിസ്റ്റ് … Continue reading ധൃതംഗപുളകിതന്‍

മഹാബലിയും മഹാപ്രളയവും

താളത്തില്‍ ഒരു നാദം കേള്‍പ്പൂ, പാതാളത്തില്‍ നിന്നാ ശബ്ദം. ശോകത വാഴും ഭൂഗര്‍ഭത്തിലെ, മൂകത മാറ്റിയതാരാണവിടെ. പ്രഹ്ളാദന്‍റെ പുത്രനൊരുത്തന്‍ ആഹ്ളാദത്തില്‍ കൊട്ടിയതത്രേ. എന്താ ബലിയേ സന്തോഷിക്കാന്‍, ചിന്താഗതിയില്‍ എന്തുണ്ടായി? കൊമ്പന്‍ മീശ വിറപ്പിച്ചിട്ട്, വമ്പന്‍ ദൈത്യന്‍ ഉത്തരമേല്‍കി. ചിങ്ങം പൊങ്ങാന്‍ നാളുകള്‍ ബാക്കി, വിങ്ങിപ്പൊട്ടുകയാണെന്‍ ഹൃദയം. പ്രഭുവാം നമ്മുടെ ദര്‍ശനസമയം, പ്രജയെ കാണാന്‍ കൊതിയാകുന്നു. ധൂളികള്‍ നീക്കി മകുടം മിനുക്കി, ചൂളി പോയി തിളക്കത്തില്‍ ബലി. മുട്ടനൊരെലിയെ തട്ടിയെറിഞ്ഞ്, വട്ടക്കുടയും കയ്യിലെടുത്തു. യാത്രക്കായിയൊരുങ്ങും നേരം, നേത്രം തള്ളും … Continue reading മഹാബലിയും മഹാപ്രളയവും