പ്രതികാരത്തിന്റെ കഥ വൃദ്ധന് കഥ പറഞ്ഞു തുടങ്ങി. “വലിയവീട്ടുകാര്‍, തെച്ചിക്കാട്ടമ്മ സ്വന്തം സേവകരായി തിരഞ്ഞെടുത്ത അനുഗൃഹീത പരമ്പര. എന്നും നാടിനു വേണ്ടി നിലനിന്നിരുന്ന കൃഷ്ണന് നായരുടെ പിന്തലമുറ. തെച്ചിക്കാട് ഗ്രാമത്തിലെ ഏതെങ്കിലുമൊരു കുടുംബം ദേവിയുടെ ഈ അനുഗ്രഹം അര്‍ഹിച്ചിരുന്നുവെങ്കില്‍ അത് കൃഷ്ണന്‍നായരുടെ കുടുംബം തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാണ് വെറുമൊരു സാധാരണ നായര്‍ കുടുംബത്തില്‍ നിന്ന് ഒറ്റ ദിനം കൊണ്ട് രാജകീയപദവിയിലേക്ക് വലിയവീട്ടുകാര്‍ ഉയര്‍ന്നിട്ടും നാട്ടില്‍ ഒരാളും നെറ്റി ചുളിക്കാതിരുന്നത്. എല്ലാവരുടെയും മനസ്സില്‍ വലിയവീട്ടുകാര്‍ അത് അര്‍ഹിച്ചിരുന്നു. … Continue reading അവസാനത്തെ ദിവസം 4
Tag: മലയാളം കഥ
അവസാനത്തെ ദിവസം 2
ഒന്നാമത്തെ കൂടിക്കാഴ്ച കുറഞ്ഞത് ഒരു എഴുപതു വയസ്സെങ്കിലും അയാള്‍ക്ക് പ്രായമുണ്ടാകും. പ്രായത്തെ അതിജീവിച്ച ആരോഗ്യം. എരിയുന്ന ഒരു ബീഡികുറ്റിയും അതോടൊപ്പം തന്നെ ക്രൗര്യം നിറഞ്ഞ ഒരു പുഞ്ചിരിയും സദാ അയാളുടെ ചുണ്ടില്‍ വിരാജിച്ചിരുന്നു. ആദ്യമായി അയാളെ കാണുമ്പോഴും അതുണ്ടായിരുന്നു, മരണത്തെപോലും നിയന്ത്രിക്കുന്ന അഹങ്കാരിയായ ഒരു ആരാച്ചാരുടെ മുഖത്ത് ഉണ്ടാകുന്നത്പോലെ ഒരു ചിരി. തനിക്കു മുന്നില്‍ പിടഞ്ഞു മരിക്കാന്‍ വന്നെത്തുന്ന, നാളെകളില്ലാത്ത ജീവനുകളോടുള്ള പുച്ഛം ആ ചിരിയില്‍ വ്യക്തമായി കാണാം. ക്ഷേത്രമുറ്റത്താണ് ഞാന്‍ അയാളെ ആദ്യമായി … Continue reading അവസാനത്തെ ദിവസം 2
അവസാനത്തെ ദിവസം 1
വഴിയരികിലെ വൃദ്ധന് ഇരുവശവും റബ്ബര്‍കാടുകളാണ്, അതിനു നടുവിലൂടെ നേര്‍രേഖയില്‍ നീണ്ടു കിടക്കുന്ന പാത. നേര്‍രേഖയെന്നു പറഞ്ഞാല്‍, ഒരു ചെറിയ വളവോ തിരിവോ പോലുമില്ലാത്ത ഒരു നെടുനീളന്‍ സ്കെയില്‍ കൊണ്ട് അളന്നു വരച്ചത് പോലെയുള്ള നേര്‍രേഖ. രണ്ടു വശങ്ങളിലും ഏകദേശം മൂന്നടിയോളം ഉയരത്തില്‍ വഴിക്ക് അതിര് കെട്ടിയിട്ടുണ്ട്. അതിരിനോട് ചേര്‍ന്നുള്ള റബ്ബര്‍ മരങ്ങള്‍ യാത്രക്കാരെ ഒളിഞ്ഞുനോക്കാനെന്ന വണ്ണം വഴിയിലേയ്ക്ക് ചാഞ്ഞു നില്ക്കുന്നു. ഇടുങ്ങിയ വഴിയായത് കൊണ്ട് തന്നെ രണ്ടു ഭാഗത്ത് നിന്നും ചാഞ്ഞു … Continue reading അവസാനത്തെ ദിവസം 1
അടിയാളന് പാവകള്‍ 2
പെട്ടെന്ന് ദൂരെ നിന്ന് ഹോണ്‍ ശബ്ദം കേട്ടു, ബസ് വരുന്നുണ്ട്. അവള് കുറച്ചു കൂടി മുന്നോട്ടു നീങ്ങി, ബസ്സ്റ്റാന്റിനു പുറത്തേക്കായി ഇറങ്ങിനിന്നു. ഹരിയും മുന്നോട്ടു നീങ്ങി. അവള്‍ക്കു തൊട്ടു പിന്നിലായി നിന്നു. കത്തു പിടിച്ച കൈ അവള്‍ക്കു നേരെ ഉയര്‍ത്തി. എന്തോ പറയാന്‍ ശ്രമിച്ചു. വീണ്ടും പെരുമ്പറകൊട്ട്, പാഞ്ഞടുക്കുന്ന ബസ്..... “അല്ലെങ്കില്‍ ഇന്ന് വേണ്ട” കത്ത് തിരികെ പോക്കറ്റിലിട്ട് ഹരി തിരിച്ചു നടന്നു. പത്തു വാര നടന്നിട്ട് തിരിഞ്ഞു നോക്കി. ബസ് മറഞ്ഞിരിക്കുന്നു. കൊട്ടും മേളവും എല്ലാം … Continue reading അടിയാളന് പാവകള്‍ 2