Heavy Spoilers Ahead!!!! സിനിമ കണ്ടശേഷം മാത്രം തുടർന്നു വായിക്കുക ബ്രില്ല്യൻസ് റിവ്യൂ കേട്ടുമടുത്തേൽ, കുഞ്ചന്നുടെയൊരു സിംപിൾ റിവ്യൂ. ബിൽഡപ്പില്ല ഡയലോഗില്ല, കഥയുടെ ജനനമൊരാനവണ്ടിയിൽ. ഭൂതവും ഭാവിയും കാക്കിയുമില്ലാ, പോലീസ് രണ്ടിനെ സീറ്റിൽ കണ്ടോ. നെയിമുപോലുമൊറിജിനലല്ല, ഒരുവൻ പേര് ആന്റണിയത്രേ. വെയിറ്റു കൂടിയ കള്ളപ്പേരുമായ്, ഷാജീവൻ അവൻ അരികിലിരിപ്പൂ ചുരുളിയെ തേടി ടീമുകൾ രണ്ടൂം, കാടിനടുത്തായ് വണ്ടിയിറങ്ങി. മുന്നോട്ടുള്ളൊരു യാത്രയ്ക്കായി, ജീപ്പും തേടി ടീമു നടന്നു. തേടിയ വള്ളി കാലിൽ ചുറ്റി, ഊരാക്കുടുക്കായ് മുറുകി കെട്ടി. ജീപ്പും … Continue reading ചുരുളി – ഒരു തുള്ളൽകഥ.