ഞാൻ ജഡമാണ്, അഭിസാരികയുടെ ജഡം. മരണത്തിനു ശേഷമെങ്കിലും ആ ഒരു വിശേഷണത്തിൽ നിന്ന് മോചനമുണ്ടാകുമെന്ന് കരുതിയ ഞാനെന്ത് വിഡ്ഢി! മോർച്ചറിയിൽ, അടിമുടി മറയ്ക്കുന്ന തൂവെള്ള തുണിയുടെ കീഴിൽ, തണുത്തുറഞ്ഞ സ്റ്റീൽ ബെഡ്ഡിൽ തീർച്ചയില്ലാത്ത ഒരു ശവദാഹം പ്രതീക്ഷിച്ചു കിടക്കുമ്പോഴും ചിന്തകൾ ഉടക്കി നിന്നത് ആ ഒരു വിശേഷണത്തിൽ തന്നെയാണ്. മരണം സ്ഥിരീകരിച്ചിട്ട് അധികമായിട്ടില്ല. ചത്ത ബുദ്ധിയുടെ കണക്കുകൂട്ടൽ പിഴച്ചിട്ടില്ലെങ്കിൽ, ഒരു രണ്ട് മണിക്കൂർ. ഞാൻ എങ്ങനെ മരണപ്പെട്ടു എന്ന ചോദ്യം എന്റെ ജീവിതം പോലെ തന്നെ അപ്രസക്തമാണ്. … Continue reading അഭിസാരികയുടെ ജഡം
Tag: കഥ
പ്രണയവീഥിയിലെ യാത്രികര്‍ – 1
വേണു ആയിരം ദീപങ്ങള്‍ കൊളുത്തിവച്ച കല്‍മണ്ഡപം പോലെയായിരുന്നു അവളുടെ പുഞ്ചിരി. ആരെയും മയക്കുന്ന പവിഴങ്ങള്‍ പോലെയായിരുന്നു അവളുടെ തിളങ്ങുന്ന കണ്ണുകള്‍. അവളുടെ വലംകവിളില്‍ മിന്നിമറയുന്ന നുണക്കുഴി അഷ്ടമിരാവിലെ അര്‍ദ്ധചന്ദ്രനെപ്പോലെ അഴകാര്‍ന്നതായിരുന്നു. അവളുടെ പാറിപ്പറക്കുന്ന നീളന്‍ മുടിയിഴകളുടെ കുരുക്കില്‍, ഇതാ എന്‍റെ ഹൃദയം അകപ്പെട്ടിരിക്കുന്നു. അതേ ഞാന്‍ പ്രണയത്തിലാണ്! വേരൂന്നിനില്‍ക്കുന്ന നഗരത്തിനേക്കാള്‍ പഴക്കമുണ്ട് ആ ആല്‍മരത്തിനു. ആ മഹാവൃക്ഷത്തിന് എതിര്‍വശത്തായിട്ടാണ് ബസ്സ്റ്റോപ്പ്. പതിവുപോലെ ഇന്നും ആ ബസ്സ്റ്റോപ്പില്‍ ഞാന്‍ അവളെ കാത്തു നില്‍ക്കുകയാണ്, എന്‍റെ പ്രണയിനിയെ! അവള്‍ക്ക് … Continue reading പ്രണയവീഥിയിലെ യാത്രികര്‍ – 1
തങ്കച്ചന്‍ കഥകള്‍ 2
അയല്‍ക്കാര്‍. വാടകക്കാരനെ ഒന്നു വിശദമായി പരിചയപ്പെട്ടുകളയാം എന്ന ഉദ്ദേശവുമായാണ് ലക്ഷ്മണന്‍ തങ്കച്ചനെ കാണാനെത്തിയത്. വീടിന്‍റെ വാതില്‍ തുറന്നിരുന്നു. കാര്‍ഡ്ബോര്‍ഡ് ബോക്സുകളില്‍ പലതും ഇപ്പോഴും തുറക്കാതെ ഹാളില്‍ തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നു. പൂര്‍ത്തിയാവാത്ത വീടുമാറ്റത്തിന്‍റെ തിരക്കിലാണ് തങ്കച്ചന്‍. “ധൃതിയിലാണോ തങ്കച്ചാ?” “ആ, ലക്ഷ്മണനോ. ലക്ഷ്മണന്‍ എത്തിയത് ഏതായാലും നന്നായി. ഞാന്‍ വിളിക്കാന്‍ ഒരുങ്ങുകയായിരുന്നു” “എന്താ? എന്തുപറ്റി? വീടിനു എന്തെങ്കിലും പ്രശ്നം..” “ഹേയ്, പ്രശ്നങ്ങളൊന്നുമില്ല. എല്ലാം സന്തുഷ്ടം” കാര്‍ഡ്ബോര്‍ഡ് ബോക്സുകളില്‍ മുങ്ങിയപ്പോയ ഫര്‍ണിച്ചറുകള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്ത ഒരു സ്റ്റൂളില്‍ ലക്ഷ്മണന്‍ ഇരിപ്പുറപ്പിച്ചു. … Continue reading തങ്കച്ചന്‍ കഥകള്‍ 2
അവസാനത്തെ ദിവസം 5
മൂന്നാമത്തെ കൂടിക്കാഴ്ച ഇന്നാണ് ആ ദിവസം. വൃദ്ധനുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ച്ചയുടെ ദിനം. ഒറ്റയടിപ്പാതയുടെ അവസാനം എന്നെയും കാത്തു നില്‍ക്കുന്ന പ്രതികാരദാഹിയായ ആ മനുഷ്യനെ എനിക്ക് കാണാം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വന്തം കണ്‍മുന്നില്‍ കത്തിയമര്‍ന്ന കുടുംബം, അവരെ വിഴുങ്ങിയ ജ്വാല. ആ ജ്വാലയാണ് ഇപ്പോള്‍ അയാളുടെ കണ്ണുകളില്‍, മുന്നിലുള്ള എന്തിനെയും നശിപ്പിക്കാന്‍ പോന്ന ശക്തി അതിനുണ്ട്. വലിയവീട്ടിലെ മൂന്ന് ജീവനുകള്‍ ഇതിനകം തന്നെ ആ ജ്വാലയില്‍ വെന്ത് വെണ്ണീറായിരിക്കുന്നു. ആദ്യം മുത്തശ്ശന്‍ പിന്നെ ചിറ്റപ്പന്‍ ഇപ്പോള്‍ അച്ഛന്‍. ഞാന്‍ … Continue reading അവസാനത്തെ ദിവസം 5
അവസാനത്തെ ദിവസം 3
രണ്ടാം കൂടിക്കാഴ്ച ജീവിതത്തില്‍ ആദ്യമായി കാണുന്ന ഒരു അപരിചിതന്‍. ഒരു ഊമക്കത്തിന്‍റെ പേരില്‍ ഉണ്ടായ കൂടിക്കാഴ്ച. ഞങ്ങളെ തമ്മില്‍ ബന്ധിക്കുന്ന സംഭവങ്ങളോ അല്ലെങ്കില്‍ പരിചയക്കാരോ ഒന്നും തന്നെയില്ല. അയാളുടെ ചരിത്രമോ, താമസസ്ഥലമോ എന്തിന് പേരോ പോലും എനിക്കറിയില്ല. ചുരുക്കത്തില്‍ അയാളെ വിശ്വാസ്യയോഗ്യനാക്കുന്ന യാതൊന്നും തന്നെയില്ലെന്ന് പറയാം. അപ്പോള്‍ പിന്നെ യാതൊരു അടിത്തറയുമില്ലാതെ അയാള്‍ നടത്തിയ പ്രസ്താവന ഞാന്‍ വിശ്വസിക്കേണ്ട ആവശ്യമുണ്ടോ? ഇല്ല, എന്നതാണ് യുക്തിപരമായി ചിന്തിച്ചാല്‍ ശരിയായ ഉത്തരം. വൃദ്ധന്‍ പറഞ്ഞതൊന്നും തന്നെ ഞാന്‍ വിശ്വസിക്കുന്നില്ല എന്നതാണ് … Continue reading അവസാനത്തെ ദിവസം 3
നിറം പൂശിയ നിഴലുകള്‍
1 ഉറപ്പുവരുത്താന്‍ വേണ്ടി ഞാന്‍ ഒന്നുകൂടി നോക്കി. എന്‍റെ നോട്ടം കണ്ടിട്ടാവണം ആ പെണ്‍കുട്ടി പെട്ടെന്ന് തല വെട്ടിച്ചു. അതെ, ആ പെണ്‍കുട്ടി ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്.കാന്റീനിൽ വളരെ കുറച്ചു ആളുകളെ ഇപ്പോഴുള്ളൂ. അല്ലെങ്കിലും മൂന്ന് മണി കഴിഞ്ഞു ഉച്ചയൂണ് കഴിക്കുന്നവര്‍ കുറവായിരിക്കുമല്ലോ. പരമാവധി ആളുകള്‍ കുറഞ്ഞിരിക്കാന്‍ വേണ്ടിത്തന്നെയാണ് ഈ സമയം തിരഞ്ഞെടുത്തത്. പക്ഷെ എന്നിട്ടും ഞാന്‍ ഭയന്നതു തന്നെ സംഭവിച്ചിരിക്കുന്നു! റാമിനോടൊപ്പം പൊതുസ്ഥലത്തേക്ക് വരാന്‍ എനിക്കിപ്പോഴും ഭയമാണ്. ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിചിത്രനായ മനുഷ്യനാണ് … Continue reading നിറം പൂശിയ നിഴലുകള്‍
തെന്നല്‍പോലെ
കാലവര്‍ഷമാസങ്ങളിലെ ചില പുലര്‍കാലങ്ങളുണ്ടാകാറില്ലേ, രാത്രിയിലെ കോരിച്ചൊരിയുന്ന മഴയില്‍ തളര്‍ന്നു വിവശയായ ഭൂമിദേവി നിദ്ര വിട്ടെഴുന്നേല്‍ക്കുന്ന തണുപ്പുള്ള ആ പ്രഭാതങ്ങള്‍. ഒരു പക്ഷെ അതിരാവിലെ തണുപ്പിനെ വകവയ്ക്കാതെ ഉണരുന്നവര്‍ക്ക് ഞാന്‍ പറയുന്നത് മനസിലാകുന്നുണ്ടാകും. അപ്പോള്‍ നിങ്ങള്‍ കരുതുണ്ടാകും ഞാനെന്നും അതിരാവിലെയാണ് എഴുന്നേല്‍ക്കാറെന്നു. ഒരിക്കലുമല്ല, ജൂണ്‍ മാസത്തിലെ മഴയുപേക്ഷിച്ചുപോയ തണുപ്പില്‍, കട്ടിലില്‍ തലയണയും കെട്ടിപ്പിടിച്ച് അങ്ങനെ കിടക്കുമ്പോള്‍ കിട്ടുന്ന ആ ഒരു സുഖമുണ്ടല്ലോ, ഹൊ, അതാണ് സ്വര്‍ഗ്ഗം. ആ, ഞാന്‍ പറഞ്ഞുവന്നത് അതല്ല. ഇങ്ങനെയുള്ള മഴയില്‍ കുതിര്‍ന്ന പ്രഭാതങ്ങളില്‍ ഇടവഴിയിലൂടെ … Continue reading തെന്നല്‍പോലെ
റെഡിമെയ്‌ഡ്
710-ആം നമ്പര്‍ ഫ്ലാറ്റിലെ വിശാലമായ ലിവിംഗ് റൂം. ഡിജിറ്റല്‍ യുഗത്തിന്‍റെ സ്വന്തമല്ലെന്നു പറയാന്‍ ആ മുറിയില്‍ ആകെയുണ്ടായിരുന്നത് മനുഷ്യ നിശ്വാസം മാത്രം. നാന്‍സി അലക്സിനോട് കുറച്ചു കൂടി ചേര്‍ന്നിരുന്നു. സിനിമയുടെ അടുത്ത ഭാഗം കുറച്ചു ഭയപ്പെടുത്തുന്നതാണ്, അലക്സിന്‍റെ പിഞ്ചുമനസ്സിനെ അത് പേടിപ്പെടുത്തുമോ എന്ന് നാന്‍സി ശങ്കിച്ചു. ഇല്ല, അവനൊരു കുലുക്കവുമില്ല, ആ ഭാഗവും കടന്നുപോയി. സാധാരണ ഒരു അഞ്ചു വയസ്സുകാരനെക്കാള്‍ ധീരനാണ് തന്‍റെ മകന്‍ എന്നതില്‍ നാന്‍സി അഭിമാനിച്ചു. ഭിത്തിയോട് ഉള്‍ചേര്‍ന്നിരിക്കുന്ന അറുപതു ഇഞ്ച് സ്ക്രീനിലാണ് ആ … Continue reading റെഡിമെയ്‌ഡ്
അടിയാളന്‍ പാവകള്‍ 1
തിഥി 2016 ഡിസംബര്‍ 26, താരമിത്രങ്ങള്‍ കൈയൊഴിഞ്ഞിട്ടും കുളിര്‍തെന്നലിനെ വേര്‍പിരിയാന്‍ മടിച്ചുനിന്ന ചന്ദ്രബിംബത്തിന്‍റെ പ്രഭ കെടുത്തികൊണ്ട് സൂര്യഭഗവാന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു, അങ്ങനെ ആ തിങ്കളാഴ്ച്ചയും പുലര്‍ന്നു. ഹരി കണ്ണുതിരുമ്മി, കട്ടിലില്‍ എഴുന്നേറ്റിരുന്നു. എന്തോ ഉറക്കം അത്ര ശരിയായില്ല. കിടക്ക വിട്ടെഴുന്നേല്‍ക്കാനെ തോന്നുന്നില്ല. ‘കുറച്ചുകൂടി കിടന്നാലെന്താ’ എന്നൊരു ചിന്ത തലച്ചോറില്‍ ഉദിച്ചുയര്‍ന്ന് കണ്ണുകളിലേക്കുള്ള യാത്രാമദ്ധ്യേ ഒരു കുക്കുടനാദത്താല്‍ ബ്ലോക്ക് ചെയ്യപ്പെട്ടു, “നാശം പിടിക്കാന്‍, ഈ കോഴിക്കെന്താണ് ഉറങ്ങുന്നവരോടു ഇത്രക്കും അസൂയ. ഭാവിയില്‍ ആരുടെയെങ്കിലും ചെറുകുടലില്‍ അലിഞ്ഞു തീരേണ്ട ജന്മമാണ്, … Continue reading അടിയാളന്‍ പാവകള്‍ 1
കള്ളന്‍റെ കനിവ്
“ദാണ്ടെ! ഇവനാ എടുത്തത് , ഞാന്‍ കണ്ടതാ..” ഒരലര്‍ച്ച കേട്ടാണ് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്. കണ്ണുതുറന്നു ആദ്യം കണ്ടത് ഒരു മുഷ്‌ടിയാണ്,കറുത്തിരുണ്ട ബലിഷ്ഠമായ ഒരു മുഷ്ടി. കാര്യകാരണങ്ങള്‍ മനസിലാകും മുന്‍പേ പൊന്നീച്ചകളെ കണ്ടു തുടങ്ങി. ചെകിട്ടിലും മുതുകിലുമെല്ലാം സാമാന്യം നല്ല ശബ്ദത്തോടുകൂടി തന്നെ ഇടി വീഴാന്‍ തുടങ്ങി. ഇടിയോടിടി!! ഒരു വിധം ചുറ്റുമുള്ള ജനക്കൂട്ടത്തെ തള്ളിമാറ്റി സീറ്റില്‍ നിന്നെഴുന്നേറ്റു. പിടലിക്ക് ഏതോ ഒരു ബലിഷ്ഠകായന്‍റെ പിടിയുണ്ടായിരുന്നത് കൊണ്ട് അധികം ആയാസം കൂടാതെ സീറ്റില്‍ നിന്നുയര്‍ന്നു. പക്ഷെ കാലുകള്‍ … Continue reading കള്ളന്‍റെ കനിവ്