തങ്കച്ചന്‍ കഥകള്‍ 8

കിഡ്നാപ്പിംഗ് - 2 ആറ്റിപ്പള്ളി ഗ്രാമത്തിന്‍റെ ഒത്തനടുക്കാണ് ഗ്രാമത്തിന്‍റെ ഐശ്വര്യമായ വിഷ്ണുക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിസ്തൃതിയില്‍ ചെറുതെങ്കിലും ശക്തിയേറിയ പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ എന്നാണു വിശ്വാസം. ദൂരദേശങ്ങളില്‍ നിന്ന് പോലും പലരും ഭഗവാന്‍റെ അനുഗ്രഹത്തിന് വേണ്ടി മാത്രമായി ആറ്റിപ്പള്ളിയില്‍ എത്താറുണ്ട്. ആറ്റിപ്പള്ളി എന്ന കുഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരു കണികയും ഈ ക്ഷേത്രം തന്നെ.രാവിലെയുള്ള പൂജാദി കര്‍മങ്ങള്‍ കഴിഞ്ഞു ഒന്നു വിശ്രമിക്കുകയായിരുന്നു തിരുമേനി. അപ്പോഴാണ് നേരം തെറ്റി രണ്ടു ഭക്തന്മാര്‍! ഈ നട്ടുച്ച നേരത്തും ദൈവചിന്തയുള്ള ആ നല്ലമനുഷ്യരെ … Continue reading തങ്കച്ചന്‍ കഥകള്‍ 8

തങ്കച്ചന്‍ കഥകള്‍ 7

കിഡ്നാപ്പിംഗ് - 1 “നാരായണന്‍ നമ്പൂതിരിയെ കാണാനില്ല...”കിതച്ചുകൊണ്ട് കാലന്‍ കുടയില്‍ താങ്ങിനിന്ന് ശോശാമ്മ ചേട്ടത്തി പറഞ്ഞൊപ്പിച്ചു. തങ്കച്ചനും ലക്ഷ്മണനും വാ പൊളിച്ചു നിന്നു. ലക്ഷ്മണന് ശോശാമ്മ ചേട്ടത്തി പറഞ്ഞത് ഒന്നുകൂടി ഉറപ്പിക്കണമെന്നു തോന്നി.“എന്താ?!”നീട്ടിയൊന്ന് ശ്വാസമെടുത്തിട്ട് ചേട്ടത്തി പറഞ്ഞു തുടങ്ങി.“നമ്മുടെ നാരായണന്‍ നമ്പൂതിരിയെ കാണാനില്ലെന്ന്. ഇന്നലത്തെ പശു പ്രശ്നത്തിനു ശേഷം പുള്ളിക്കാരനെ ആരും കണ്ടിട്ടില്ല! വീട്ടിലും ചെന്നിട്ടില്ല!!”ലക്ഷ്മണന്‍ അന്തം വിട്ടു “അയാള്‍ ഇതെവിടെപോയി?”“അത് ശരി അതെന്നോടാന്നോ ചോദിക്കുന്നെ, നിങ്ങളല്ലേ അവസാനം കണ്ടത്”സാവധാനം സംഭവത്തിന്‍റെ ഗൗരവാവസ്ഥ ലക്ഷ്മണന് മനസ്സിലായിത്തുടങ്ങി. ഇന്നലെ … Continue reading തങ്കച്ചന്‍ കഥകള്‍ 7

തങ്കച്ചന്‍ കഥകള്‍ 6

എങ്ങനെ കള്ളം പറ(യരുത്)യാം - 2 ലക്ഷ്മണന് ആകെ വെപ്രാളമായി “എടോ, താന്‍ കാര്യമെന്താണെന്നു തെളിച്ചു പറ” തങ്കച്ചന്‍ മുന്നോട്ടേയ്ക്കൊന്ന് ആഞ്ഞിരുന്നു, മുഖം ലക്ഷ്മണനോട് അടുപ്പിച്ചു ശബ്ദം താഴ്ത്തി പറഞ്ഞു “ലക്ഷ്മണനെ പുറത്തേക്ക് പറഞ്ഞു വിടാന്‍ ഭാര്യക്ക് തിടുക്കമുള്ളത് പോലെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?” ലക്ഷ്മണന് തല കറങ്ങുന്നത് പോലെ തോന്നി. രാവിലെ ഇറങ്ങാന്‍ നേരം ‘എപ്പോ തിരിച്ചെത്തും’ എന്ന് മീന ചോദിച്ചത് ലക്ഷ്മണന്‍ ഓര്‍ത്തു. അതെ തന്‍റെ തിരിച്ചുവരവിനെ പറ്റി മാത്രം മീനക്ക് അറിഞ്ഞാല്‍ മതിയായിരുന്നു. എന്തുകൊണ്ടാണ് … Continue reading തങ്കച്ചന്‍ കഥകള്‍ 6

തങ്കച്ചന്‍ കഥകള്‍ 5

എങ്ങനെ കള്ളം പറ(യരുത്)യാം - 1 വലത്തോട്ടു തിരിഞ്ഞു, കണ്ണുകള്‍ ഇറുക്കിയടച്ചു, രക്ഷയില്ല. ഇടത്തോട്ടു തിരിഞ്ഞു, അതേ ഗതി തന്നെ. കമിഴ്ന്നു കിടന്നു, അതും രക്ഷയില്ല. യാതൊന്നും വിലപ്പോകുന്നില്ല. കണ്ണുകളടച്ചാല്‍ മുന്നില്‍ ആ കഷണ്ടിയുടെ മുഖം മാത്രം, തങ്കച്ചന്‍റെ! അയാള്‍ പറഞ്ഞതൊക്കെ ശരിയാണ്, തനിക്കെന്താ അങ്ങനെ തോന്നാഞ്ഞത്? നമ്പൂതിരി വെള്ളമടിച്ചു പശുവിനെ നായരുടെ വീട്ടില്‍ കൊണ്ട് കെട്ടി. സംഗതി സിമ്പിള്‍! എന്നിട്ടും തനിക്കെന്താ അത് തോന്നാഞ്ഞത്? ലക്ഷ്മണന്‍ വീണ്ടും വലത്തേക്ക് ചരിഞ്ഞു. തൊട്ടടുത്ത് കിടന്ന പ്രിയതമ സഹികെട്ടു … Continue reading തങ്കച്ചന്‍ കഥകള്‍ 5

തങ്കച്ചന്‍ കഥകള്‍ 4

ഇലയും മുള്ളും. തങ്കച്ചന്‍ വേറെ ഏതോ ലോകത്തിലാണെന്ന് തോന്നി. കൈവിരലുകള്‍ കൂട്ടിപിണച്ചു മുഖത്തോട് ചേര്‍ത്തു, കണ്ണുകളടച്ചു കല്ലുപോലെ നിശ്ചലനായി തങ്കച്ചന്‍ നിലകൊണ്ടു. ചുറ്റും പിറുപിറുക്കലുകള്‍ ഉയര്‍ന്നു. തങ്കച്ചന്‍ ചൂണ്ടുവിരല്‍ ചുണ്ടോടു ചേര്‍ത്തു. ജനം വീണ്ടും നിശബ്ദരായി. “ഞാന്‍ ഇപ്പോള്‍ പറയാന്‍ പോകുന്ന പ്രകാരം ആയിരിക്കണം ഈ സംഭവം നടക്കാന്‍ തൊണ്ണൂറു ശതമാനവും സാധ്യത. അത് കൃത്യമായി തോന്നിയാല്‍ മാത്രം നിങ്ങള്‍ സ്വീകരിച്ചാല്‍ മതി. എന്തായാലും വേലപ്പന്‍ നായരുടെ മടക്കയാത്രയുടെ സമയം വച്ച് അദ്ദേഹം അല്ല മോഷ്ടാവ് എന്ന് … Continue reading തങ്കച്ചന്‍ കഥകള്‍ 4

തങ്കച്ചന്‍ കഥകള്‍ 3

പ്രശ്നപരിഹാരം. “എന്താണീ പ്രശ്നപരിഹാരം?” ലക്ഷ്മണന്‍ ചോദ്യം ആവര്‍ത്തിച്ചു. നിശബ്ദതയില്‍ കുതിര്‍ന്ന ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം തങ്കച്ചന്‍ സംസാരിച്ചു. “ ലക്ഷ്മണന്‍ വരൂ, നമുക്ക് നടന്നുകൊണ്ട് സംസാരിക്കാം”, തങ്കച്ചന്‍ നീങ്ങിയത് വീട്ടിലേക്കല്ല മറിച്ചു കവലയിലേക്കാണ്. മൗനിയായി ലക്ഷ്മണന്‍ അനുഗമിച്ചു. “അപ്പൊ പ്രശ്നപരിഹാരം. സംഗതി ലളിതം. വ്യക്തിപരമോ, കുടുംബപരമോ, സാമൂഹ്യപരമോ ആയ പ്രശ്നങ്ങളുമായി എന്നെ സമീപിക്കുനവര്‍ക്ക് എന്നാല്‍ കഴിയുംവിധം ഞാന്‍ പരിഹാരം നിര്‍ദേശിക്കുന്നു..”. തങ്കച്ചന്‍റെ ലളിതമായ ഉത്തരം ലക്ഷ്മണനില്‍ കൂടുതല്‍ ചോദ്യങ്ങളാണ് ഉയര്‍ത്തിയത്‌. “എങ്ങനെയുള്ള പ്രശ്നം? എന്ത് പരിഹാരം? ജോത്സ്യന്‍ … Continue reading തങ്കച്ചന്‍ കഥകള്‍ 3

തങ്കച്ചന്‍ കഥകള്‍ 2

അയല്‍ക്കാര്‍. വാടകക്കാരനെ ഒന്നു വിശദമായി പരിചയപ്പെട്ടുകളയാം എന്ന ഉദ്ദേശവുമായാണ് ലക്ഷ്മണന്‍ തങ്കച്ചനെ കാണാനെത്തിയത്. വീടിന്‍റെ വാതില്‍ തുറന്നിരുന്നു. കാര്‍ഡ്ബോര്‍ഡ് ബോക്സുകളില്‍ പലതും ഇപ്പോഴും തുറക്കാതെ ഹാളില്‍ തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നു. പൂര്‍ത്തിയാവാത്ത വീടുമാറ്റത്തിന്‍റെ തിരക്കിലാണ് തങ്കച്ചന്‍. “ധൃതിയിലാണോ തങ്കച്ചാ?” “ആ, ലക്ഷ്മണനോ. ലക്ഷ്മണന്‍ എത്തിയത് ഏതായാലും നന്നായി. ഞാന്‍ വിളിക്കാന്‍ ഒരുങ്ങുകയായിരുന്നു” “എന്താ? എന്തുപറ്റി? വീടിനു എന്തെങ്കിലും പ്രശ്നം..” “ഹേയ്, പ്രശ്നങ്ങളൊന്നുമില്ല. എല്ലാം സന്തുഷ്ടം” കാര്‍ഡ്ബോര്‍ഡ് ബോക്സുകളില്‍ മുങ്ങിയപ്പോയ ഫര്‍ണിച്ചറുകള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്ത ഒരു സ്റ്റൂളില്‍ ലക്ഷ്മണന്‍ ഇരിപ്പുറപ്പിച്ചു. … Continue reading തങ്കച്ചന്‍ കഥകള്‍ 2

തങ്കച്ചന്‍ കഥകള്‍ 1

പുതിയ വാടകക്കാരന്‍ പാശ്ചാത്യസംസ്കാരത്തിന്‍റെയും സാങ്കേതികപുരോഗതിയുടെയും ചിറകിലേറി മാറ്റത്തിന്‍റെ പടവുകള്‍ കയറുന്ന കേരളീയ ഗ്രാമങ്ങള്‍ക്ക് ഒരു അപമാനമാണ് ആറ്റിപ്പള്ളി എന്ന കുഞ്ഞുഗ്രാമം. അങ്ങിങ്ങായി വികസനത്തിന്‍റെ ചില പൊട്ടലും ചീറ്റലും ഉണ്ടെന്നതൊഴിച്ചാല്‍, ഇപ്പോഴും പഴമയെ കാത്തുസൂക്ഷിക്കുന്ന ഒരു കുഗ്രാമം, അതാണ്‌ ആറ്റിപ്പള്ളി. ആ ആറ്റിപ്പള്ളിയിലെ മഴയില്‍ കുതിര്‍ന്ന ഒരു പ്രഭാതം. ചാറ്റല്‍ മഴയുടെ വേഗത കൂടിയപ്പോള്‍ ലക്ഷ്മണന്‍ തന്‍റെ കാലുകള്‍ക്കും അതിനൊത്ത് വേഗത കൂട്ടി. കവലയില്‍ നിന്ന് നേരെ കടത്തിണ്ണയിലേക്ക്. ടെയ്‌ലർ കുഞ്ഞിരാമന്‍ രാവിലെ തന്നെ കട തുറന്നിരിക്കുന്നു. പണിയൊന്നുമില്ലെങ്കിലും, … Continue reading തങ്കച്ചന്‍ കഥകള്‍ 1

അവസാനത്തെ ദിവസം 7

അവസാനത്തെ ദിവസം മൂന്നാമത്തെ കുപ്പിയും ശങ്കരന്‍ കാലിയാക്കി. ഇന്ന് സന്തോഷത്തിന്‍റെ ദിവസമാണ്. പ്രായം കോറിയിട്ട തെളിഞ്ഞ ഞരമ്പിന്‍ വരകളുള്ള കൈകള്‍ അയാള്‍ സാവധാനം അതിനെക്കാളേറെ പ്രായമുള്ള ഷാപ്പിലെ മേശമേല്‍ വച്ചു. പിന്നെ വലംകയ്യിലുണ്ടായിരുന്ന നാലായി മടക്കിയ കടലാസ്സ് നിവര്‍ത്തി വായിക്കാനാരംഭിച്ചു.“ശങ്കരാ,  പ്രായത്തിനു മുതിര്‍ന്നവരെ ഒരിക്കലും പേര് വിളിക്കുന്നത് ശരിയല്ല എന്നറിയാം. പക്ഷെ നിങ്ങളെ അഭിസംബോധന ചെയ്യാന്‍ ഇതിലും സഭ്യമായ ഒരു മാര്‍ഗ്ഗം ഇപ്പോള്‍ എന്‍റെ മുന്നിലില്ല. നീ ഇപ്പോള്‍ അത്ഭുതപ്പെടുന്നുണ്ടാകും, ചോദ്യങ്ങള്‍ പലതും നിന്‍റെ ആ ദുഷിച്ച … Continue reading അവസാനത്തെ ദിവസം 7

അവസാനത്തെ ദിവസം 6

നരിയുടെ മടയില്‍ പഴയ ഒരു മുത്തശ്ശികഥയുണ്ട്. കാട്ടില്‍ മദിച്ചുനടന്നിരുന്ന ഒരു സിംഹത്തിന്‍റെ കഥ. കണ്ണില്‍ കണ്ട സകല ജീവികളെയും സിംഹം കൊന്നൊടുക്കി. ആഹാരത്തിനു വേണ്ടിയല്ലാതെ പോലും അവന്‍ കാട്ടിലെ ജന്തുക്കളെ ആക്രമിച്ചു. സിംഹത്തിനെ കൊണ്ട് കാട്ടുജീവികള്‍ പൊറുതിമുട്ടി. ബലവാനായ സിംഹത്തിനെതിരെ ഒന്ന് ശബ്ദമുയര്‍ത്താന്‍ പോലും അവര്‍ക്ക് ഭയമായിരുന്നു. അവസാനം മൃഗങ്ങളെല്ലാം ഒത്തുചേര്‍ന്ന് ഒരു തീരുമാനമെടുത്തു. ദിവസവും തങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ സ്വമേധയാ സിംഹത്തിന്‍റെ ആഹാരമാകാന്‍ അവന്‍റെ ഗുഹയിലേക്ക് പോകുക. അങ്ങനെയെങ്കില്‍ വേട്ടയ്ക്കായി സിംഹത്തിന് പുറത്തിറങ്ങേണ്ടതില്ല. ദേഹമനങ്ങാതെ … Continue reading അവസാനത്തെ ദിവസം 6