ഒറ്റ

മനമുരുകുന്നോ, അകമെരിയുന്നോ,ഒഴുകുന്നോ ഇരുകവിളിലും നിന്നുടെ, ഏകാന്തതയെന്ന പിരിയാത്ത ദുഃഖം.തനിച്ചാണ് ജനനമെന്നോർക്കുക മനുജാ,മജ്ജയും മാംസവും എരിഞ്ഞടങ്ങുന്ന ദിനവും നീ ഏകൻ.ബന്ധവും, വിജയവും അക്കൗണ്ടിലെ അക്കവും.മായയാണ്, മിഥ്യയാണ്, നിന്നെ ചൊല്ലിപ്പഠിപ്പിച്ച വെറും പച്ചക്കളളങ്ങളാണ്.ഒറ്റയെന്ന സത്യം ജ്വലിക്കുന്നു കിഴക്കിൽ.മറക്കരുതത് മൂഢാ, മായയാം മഴവില്ലിൽ .

Digital is dumb

Win - LoseRich - PoorHappy - SadSuccess - Failure We are too much digital!Binary is the language of Machines, not us.Universe has every single number in it.It never ends in zero and it never touches infinity.Everything has its own place.The world would be a boring place, if it was black and white.Know It.

ആശയവും കഥയും

ആശയം അതിശയം പറയാം നിസ്സംശയംഎങ്കിലുമരയുടെയരയാണ് കഥയുടെവിത്തോ മഹത്തരം, ഫലമോ സംപൂജ്യം.വൃക്ഷമായ് വളർത്തുക, കനികൾ സുനിശ്ചിതം

യോഗ്യത

കഴുത്തിലെ തിളക്കമായിരുന്നവളുടെ യോഗ്യത.ഗവണ്മെന്റിൻ തൊഴിലായിരുന്നവനുടെ യോഗ്യത.കഴുത്തിലെ കയറിലൊടുങ്ങിയൊരു ജീവൻ.ഗവണ്മെന്റിൻ അഴികളിൽ കുടുങ്ങിയപരനും.

അഭ്യാസം

എത്തണം പത്തുവരെ നിർബന്ധം.വേണ്ടതിലുമധികമാണടുത്ത രണ്ടെണ്ണം.മുകളിലിനിയെന്തുമൊരാഡംബരം.അറിവിനു കുടുക്കെറിയാനക്ഷരം മതി,പെണ്ണിൻ കഴുത്തിൽ കുടുക്കിടാനത്രെയീ ബിരുദങ്ങളൊക്കെയും.

ഒരു (അ)സാധാരണ പ്രണയലേഖനം

പ്രിയപ്പെട്ട രേവതി,     ഇതൊരു പ്രണയലേഖനമാണ്. ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരാള്‍ സ്വന്തം കാമുകിക്ക് നല്‍കുന്ന എഴുത്തിന്‍റെ ആദ്യവരിയില്‍ തന്നെ ഇതൊരു പ്രണയലേഖനമാണ് എന്ന് പറഞ്ഞു വയ്ക്കുന്നത്. അതിനു കാരണമുണ്ട്, ഇതൊരു സാധാരണ പ്രണയലേഖനമല്ല. ഈ കത്ത് എഴുതുന്ന എനിക്കും, വായിക്കുന്ന നിനക്കും ഒരു പക്ഷെ ഇതില്‍ അസാധാരണമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞേക്കില്ല, പക്ഷെ മൂന്നാമതൊരാളുടെ അഭിപ്രായം അങ്ങനെയായിരിക്കില്ല  എന്നെനിക്കുറപ്പുണ്ട്. കമിതാക്കളുടെ പ്രണയലേഖനം കയ്യില്‍ കിട്ടിയാല്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കുന്ന മാന്യസമൂഹമാണല്ലോ നമ്മുടേത്. പക്ഷെ ഈ കത്ത് … Continue reading ഒരു (അ)സാധാരണ പ്രണയലേഖനം