അഭിസാരികയുടെ ജഡം

 ഞാൻ ജഡമാണ്, അഭിസാരികയുടെ ജഡം. മരണത്തിനു ശേഷമെങ്കിലും ആ ഒരു വിശേഷണത്തിൽ നിന്ന് മോചനമുണ്ടാകുമെന്ന് കരുതിയ ഞാനെന്ത് വിഡ്ഢി! മോർച്ചറിയിൽ, അടിമുടി മറയ്ക്കുന്ന തൂവെള്ള തുണിയുടെ കീഴിൽ, തണുത്തുറഞ്ഞ സ്റ്റീൽ ബെഡ്ഡിൽ തീർച്ചയില്ലാത്ത ഒരു ശവദാഹം പ്രതീക്ഷിച്ചു കിടക്കുമ്പോഴും ചിന്തകൾ ഉടക്കി നിന്നത് ആ ഒരു വിശേഷണത്തിൽ തന്നെയാണ്. മരണം സ്ഥിരീകരിച്ചിട്ട് അധികമായിട്ടില്ല. ചത്ത ബുദ്ധിയുടെ കണക്കുകൂട്ടൽ പിഴച്ചിട്ടില്ലെങ്കിൽ, ഒരു രണ്ട് മണിക്കൂർ. ഞാൻ എങ്ങനെ മരണപ്പെട്ടു എന്ന ചോദ്യം എന്റെ ജീവിതം പോലെ തന്നെ അപ്രസക്തമാണ്. … Continue reading അഭിസാരികയുടെ ജഡം

രുചി

കതകില്‍ കൊട്ട് കേട്ടു, മൂന്ന് തവണ, താളത്തിലുള്ള കൊട്ട്. ഭക്ഷണം തയ്യാറായി എന്നുള്ള അറിയിപ്പാണ്. മുന്നിലെ ക്യാന്‍വാസ് ഇപ്പോഴും ശൂന്യം, വലതുകയ്യിലെ വരണ്ട വിരലുകള്‍ക്കിടയിലൂടെ ബ്രഷ് ചലിച്ചുകൊണ്ടിരുന്നു, ചൂണ്ടുവിരലില്‍ നിന്ന് ചെറുവിരലിലേക്ക് അവിടെ നിന്ന് വീണ്ടും തിരികെ. ഈ അവസ്ഥയില്‍ വരയ്ക്കാന്‍ കഴിയും എന്ന് ചിന്തിച്ചത് തന്നെ മണ്ടത്തരമായിപ്പോയെന്നു തോന്നി. ഒരു പക്ഷേ ബ്രഷ് കയ്യിലെടുക്കാനുള്ള ഒരാഗ്രഹം മാത്രമായിരിക്കാം. തൊട്ടടുത്ത് ബ്രഷിലേക്ക് പടര്‍ന്നു കയറി ക്യാന്‍വാസിലേക്ക് ചിത്രങ്ങളായി തീരാന്‍ കൊതിച്ചു ചായക്കൂട്ടുകള്‍, അതിനപ്പുറത്തായി കോപ്പയില്‍ നിറച്ചുവച്ച ചൂടും, … Continue reading രുചി

ധൃതംഗപുളകിതന്‍

സ്ഥലം :  മരുതിക്കുന്ന്. അങ്ങിങ്ങായി വികസനം ചായം പൂശിയ, ആരാലുമറിയപ്പെടാത്ത, അതിനാഗ്രഹിക്കാത്ത ഒരു ഇടത്തരം ഗ്രാമം സമയം : കൊറോണയാശാന്‍റെ മുന്‍പില്‍ ലോകശക്തികളാകെ മുട്ടുമടക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ്, സൂര്യഭഗവാന്‍ പരിപൂര്‍ണസുഷുപ്തിയിലാണ്ടിരിക്കുന്ന സമയം. സ്ട്രീറ്റ് ലൈറ്റിന്‍റെ പ്രകാശമൊഴിച്ചാല്‍ ചുറ്റും നല്ല കൂരിരുട്ട് അഞ്ചുപേരില്‍ ഒരുവന്‍ ‘ചെത്ത് ഷഫീക്കിന്‍റെ’ മഞ്ഞ ബാന്‍ഡുള്ള സ്റ്റൈലന്‍ റിസ്റ്റ് വാച്ചിലെ സമയം 6 മണിയെ സൂചിപ്പിച്ചു!! സമയത്തിന്‍റെ പേരില്‍ നിങ്ങള്‍ക്ക് ഇപ്പോഴുണ്ടായ ആശയക്കുഴപ്പത്തില്‍, ഈ പാവം എഴുത്തുകാരനായ എന്നെയോ, മഞ്ഞ ബാന്‍ഡുള്ള സ്റ്റൈലന്‍ റിസ്റ്റ് … Continue reading ധൃതംഗപുളകിതന്‍

നിറം പൂശിയ നിഴലുകള്‍

1 ഉറപ്പുവരുത്താന്‍ വേണ്ടി ഞാന്‍ ഒന്നുകൂടി നോക്കി. എന്‍റെ നോട്ടം കണ്ടിട്ടാവണം ആ പെണ്‍കുട്ടി പെട്ടെന്ന് തല വെട്ടിച്ചു. അതെ, ആ പെണ്‍കുട്ടി ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്.കാന്റീനിൽ വളരെ കുറച്ചു ആളുകളെ ഇപ്പോഴുള്ളൂ. അല്ലെങ്കിലും മൂന്ന് മണി കഴിഞ്ഞു ഉച്ചയൂണ് കഴിക്കുന്നവര്‍ കുറവായിരിക്കുമല്ലോ. പരമാവധി ആളുകള്‍ കുറഞ്ഞിരിക്കാന്‍ വേണ്ടിത്തന്നെയാണ് ഈ സമയം തിരഞ്ഞെടുത്തത്. പക്ഷെ എന്നിട്ടും ഞാന്‍ ഭയന്നതു തന്നെ സംഭവിച്ചിരിക്കുന്നു! റാമിനോടൊപ്പം പൊതുസ്ഥലത്തേക്ക് വരാന്‍ എനിക്കിപ്പോഴും ഭയമാണ്. ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിചിത്രനായ മനുഷ്യനാണ് … Continue reading നിറം പൂശിയ നിഴലുകള്‍

തെന്നല്‍പോലെ

കാലവര്‍ഷമാസങ്ങളിലെ ചില പുലര്‍കാലങ്ങളുണ്ടാകാറില്ലേ, രാത്രിയിലെ കോരിച്ചൊരിയുന്ന മഴയില്‍ തളര്‍ന്നു വിവശയായ ഭൂമിദേവി നിദ്ര വിട്ടെഴുന്നേല്‍ക്കുന്ന തണുപ്പുള്ള ആ പ്രഭാതങ്ങള്‍. ഒരു പക്ഷെ അതിരാവിലെ തണുപ്പിനെ വകവയ്ക്കാതെ ഉണരുന്നവര്‍ക്ക് ഞാന്‍ പറയുന്നത് മനസിലാകുന്നുണ്ടാകും. അപ്പോള്‍ നിങ്ങള്‍ കരുതുണ്ടാകും ഞാനെന്നും അതിരാവിലെയാണ് എഴുന്നേല്‍ക്കാറെന്നു. ഒരിക്കലുമല്ല, ജൂണ്‍ മാസത്തിലെ മഴയുപേക്ഷിച്ചുപോയ തണുപ്പില്‍, കട്ടിലില്‍ തലയണയും കെട്ടിപ്പിടിച്ച് അങ്ങനെ കിടക്കുമ്പോള്‍ കിട്ടുന്ന ആ ഒരു സുഖമുണ്ടല്ലോ, ഹൊ, അതാണ്‌ സ്വര്‍ഗ്ഗം. ആ, ഞാന്‍ പറഞ്ഞുവന്നത് അതല്ല. ഇങ്ങനെയുള്ള മഴയില്‍ കുതിര്‍ന്ന പ്രഭാതങ്ങളില്‍ ഇടവഴിയിലൂടെ … Continue reading തെന്നല്‍പോലെ

റെഡിമെയ്‌ഡ്

710-ആം നമ്പര്‍ ഫ്ലാറ്റിലെ വിശാലമായ ലിവിംഗ് റൂം. ഡിജിറ്റല്‍ യുഗത്തിന്‍റെ സ്വന്തമല്ലെന്നു പറയാന്‍ ആ മുറിയില്‍ ആകെയുണ്ടായിരുന്നത് മനുഷ്യ നിശ്വാസം മാത്രം. നാന്‍സി അലക്സിനോട് കുറച്ചു കൂടി ചേര്‍ന്നിരുന്നു. സിനിമയുടെ അടുത്ത ഭാഗം കുറച്ചു ഭയപ്പെടുത്തുന്നതാണ്, അലക്സിന്‍റെ പിഞ്ചുമനസ്സിനെ അത് പേടിപ്പെടുത്തുമോ എന്ന് നാന്‍സി ശങ്കിച്ചു. ഇല്ല, അവനൊരു കുലുക്കവുമില്ല, ആ ഭാഗവും കടന്നുപോയി. സാധാരണ ഒരു അഞ്ചു വയസ്സുകാരനെക്കാള്‍ ധീരനാണ് തന്‍റെ മകന്‍ എന്നതില്‍ നാന്‍സി അഭിമാനിച്ചു. ഭിത്തിയോട് ഉള്‍ചേര്‍ന്നിരിക്കുന്ന അറുപതു ഇഞ്ച്‌ സ്ക്രീനിലാണ് ആ … Continue reading റെഡിമെയ്‌ഡ്

കള്ളന്‍റെ കനിവ്

“ദാണ്ടെ! ഇവനാ എടുത്തത് , ഞാന്‍ കണ്ടതാ..” ഒരലര്‍ച്ച കേട്ടാണ് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്. കണ്ണുതുറന്നു ആദ്യം കണ്ടത് ഒരു മുഷ്‌ടിയാണ്,കറുത്തിരുണ്ട ബലിഷ്ഠമായ ഒരു മുഷ്ടി. കാര്യകാരണങ്ങള്‍ മനസിലാകും മുന്‍പേ പൊന്നീച്ചകളെ കണ്ടു തുടങ്ങി. ചെകിട്ടിലും മുതുകിലുമെല്ലാം സാമാന്യം നല്ല ശബ്ദത്തോടുകൂടി തന്നെ ഇടി വീഴാന്‍ തുടങ്ങി. ഇടിയോടിടി!! ഒരു വിധം ചുറ്റുമുള്ള ജനക്കൂട്ടത്തെ തള്ളിമാറ്റി സീറ്റില്‍ നിന്നെഴുന്നേറ്റു. പിടലിക്ക് ഏതോ ഒരു ബലിഷ്ഠകായന്‍റെ പിടിയുണ്ടായിരുന്നത് കൊണ്ട് അധികം ആയാസം കൂടാതെ സീറ്റില്‍ നിന്നുയര്‍ന്നു. പക്ഷെ കാലുകള്‍ … Continue reading കള്ളന്‍റെ കനിവ്

ഷര്‍ട്ടിലെ കറ

ചുരണ്ടി നോക്കി, അമര്‍ത്തി തിരുമ്മിനോക്കി, ആരും കാണാതെ ഉമിനീര്‍ തട്ടിച്ച് ഒരു പ്രയോഗം നടത്തി നോക്കി. ഒരു രക്ഷയുമില്ല! ഈ കറ പോകുന്നില്ല. ആളുകള്‍ എന്തുവിചാരിക്കും, പൊതുസ്ഥലത്ത് കറപിടിച്ച ഷര്‍ട്ടുമായി. ഇവള്‍ക്കെങ്കിലും ഇതൊന്നു ശ്രദ്ധിക്കാമായിരുന്നു. ഞാന്‍ തൊട്ടടുത്തുനില്‍ക്കുന്ന എന്‍റെ പ്രിയതമയെ നോക്കി. ഡോക്ടറുടെ വിളിയും കാത്തു അവള്‍ അക്ഷമയോടെ നില്‍ക്കുകയാണ്. മനോരോഗത്തിന്‍റെ ലേബലായ നീല യൂണിഫോമില്‍ പോലും അവള്‍ അതിസുന്ദരിയായി കാണപ്പെട്ടു, കൂടെയുള്ള നര്‍സ് ഹാഫ് ഡോറിനു മുകളിലൂടെ ഡോക്ടറുടെ ക്യാബിനിലേക്ക്‌ ഒന്നെത്തിനോക്കി. സിഗ്നല്‍ കിട്ടിയെട്ടന്നവട്ടം ക്യാബിനുള്ളില്‍ … Continue reading ഷര്‍ട്ടിലെ കറ