ഒറ്റ

മനമുരുകുന്നോ, അകമെരിയുന്നോ,ഒഴുകുന്നോ ഇരുകവിളിലും നിന്നുടെ, ഏകാന്തതയെന്ന പിരിയാത്ത ദുഃഖം.തനിച്ചാണ് ജനനമെന്നോർക്കുക മനുജാ,മജ്ജയും മാംസവും എരിഞ്ഞടങ്ങുന്ന ദിനവും നീ ഏകൻ.ബന്ധവും, വിജയവും അക്കൗണ്ടിലെ അക്കവും.മായയാണ്, മിഥ്യയാണ്, നിന്നെ ചൊല്ലിപ്പഠിപ്പിച്ച വെറും പച്ചക്കളളങ്ങളാണ്.ഒറ്റയെന്ന സത്യം ജ്വലിക്കുന്നു കിഴക്കിൽ.മറക്കരുതത് മൂഢാ, മായയാം മഴവില്ലിൽ .

Digital is dumb

Win - LoseRich - PoorHappy - SadSuccess - Failure We are too much digital!Binary is the language of Machines, not us.Universe has every single number in it.It never ends in zero and it never touches infinity.Everything has its own place.The world would be a boring place, if it was black and white.Know It.

ജീവിതം മുന്നോട്ട് ഓർമ്മകൾ പിന്നോട്ട്

നിറം മങ്ങി ഞെട്ടറ്റ് കരിയില വീണപ്പോൾഇളം കാറ്റിൻ കുസൃതിയിൽ നിറഞ്ഞാടിയതളിരിലകളവരൊന്നിച്ചു ചൊല്ലിജീവിതം മുന്നോട്ട്, ഓർമ്മകൾ പിന്നോട്ട്. തളിരില പാർക്കുന്ന മരമൊന്ന് വീണപ്പോൾകാട്ടിലെ കരുത്തരവർ, ധരണിയിൽ വേരൂന്നിവൃക്ഷസമൂഹങ്ങളുമൊന്നിച്ചു ചൊല്ലിജീവിതം മുന്നോട്ട്, ഓർമ്മകൾ പിന്നോട്ട് കാടുകൾ മറഞ്ഞു, കെട്ടിടമുയർന്നുവെട്ടിത്തിളങ്ങുന്ന വാളിന്റെ വായ്ത്തലതൊട്ടു തലോടി മനുജരും ചൊല്ലിജീവിതം മുന്നോട്ട്, ഓർമ്മകൾ പിന്നോട്ട് മഴയുടെ കണികയ്ക്ക് പകരമന്നാകാശംമൃത്യവിൻ തീജ്ജ്വാല വർഷിച്ചയാദിനംഎരിയുന്ന മനുജനെ ചിരിയോടെ നോക്കി ധരിത്രിയും ചൊല്ലിജീവിതം മുന്നോട്ട്, ഓർമ്മകൾ പിന്നോട്ട്.

ചുരുളി – ഒരു തുള്ളൽകഥ.

Heavy Spoilers Ahead!!!! സിനിമ കണ്ടശേഷം മാത്രം തുടർന്നു വായിക്കുക ബ്രില്ല്യൻസ് റിവ്യൂ കേട്ടുമടുത്തേൽ, കുഞ്ചന്നുടെയൊരു സിംപിൾ റിവ്യൂ. ബിൽഡപ്പില്ല ഡയലോഗില്ല, കഥയുടെ ജനനമൊരാനവണ്ടിയിൽ. ഭൂതവും ഭാവിയും കാക്കിയുമില്ലാ, പോലീസ് രണ്ടിനെ സീറ്റിൽ കണ്ടോ. നെയിമുപോലുമൊറിജിനലല്ല, ഒരുവൻ പേര് ആന്റണിയത്രേ. വെയിറ്റു കൂടിയ കള്ളപ്പേരുമായ്, ഷാജീവൻ അവൻ അരികിലിരിപ്പൂ ചുരുളിയെ തേടി ടീമുകൾ രണ്ടൂം, കാടിനടുത്തായ് വണ്ടിയിറങ്ങി. മുന്നോട്ടുള്ളൊരു യാത്രയ്ക്കായി, ജീപ്പും തേടി ടീമു നടന്നു. തേടിയ വള്ളി കാലിൽ ചുറ്റി, ഊരാക്കുടുക്കായ് മുറുകി കെട്ടി. ജീപ്പും … Continue reading ചുരുളി – ഒരു തുള്ളൽകഥ.

ആശയവും കഥയും

ആശയം അതിശയം പറയാം നിസ്സംശയംഎങ്കിലുമരയുടെയരയാണ് കഥയുടെവിത്തോ മഹത്തരം, ഫലമോ സംപൂജ്യം.വൃക്ഷമായ് വളർത്തുക, കനികൾ സുനിശ്ചിതം

അഭിസാരികയുടെ ജഡം

 ഞാൻ ജഡമാണ്, അഭിസാരികയുടെ ജഡം. മരണത്തിനു ശേഷമെങ്കിലും ആ ഒരു വിശേഷണത്തിൽ നിന്ന് മോചനമുണ്ടാകുമെന്ന് കരുതിയ ഞാനെന്ത് വിഡ്ഢി! മോർച്ചറിയിൽ, അടിമുടി മറയ്ക്കുന്ന തൂവെള്ള തുണിയുടെ കീഴിൽ, തണുത്തുറഞ്ഞ സ്റ്റീൽ ബെഡ്ഡിൽ തീർച്ചയില്ലാത്ത ഒരു ശവദാഹം പ്രതീക്ഷിച്ചു കിടക്കുമ്പോഴും ചിന്തകൾ ഉടക്കി നിന്നത് ആ ഒരു വിശേഷണത്തിൽ തന്നെയാണ്. മരണം സ്ഥിരീകരിച്ചിട്ട് അധികമായിട്ടില്ല. ചത്ത ബുദ്ധിയുടെ കണക്കുകൂട്ടൽ പിഴച്ചിട്ടില്ലെങ്കിൽ, ഒരു രണ്ട് മണിക്കൂർ. ഞാൻ എങ്ങനെ മരണപ്പെട്ടു എന്ന ചോദ്യം എന്റെ ജീവിതം പോലെ തന്നെ അപ്രസക്തമാണ്. … Continue reading അഭിസാരികയുടെ ജഡം

യോഗ്യത

കഴുത്തിലെ തിളക്കമായിരുന്നവളുടെ യോഗ്യത.ഗവണ്മെന്റിൻ തൊഴിലായിരുന്നവനുടെ യോഗ്യത.കഴുത്തിലെ കയറിലൊടുങ്ങിയൊരു ജീവൻ.ഗവണ്മെന്റിൻ അഴികളിൽ കുടുങ്ങിയപരനും.

രുചി

കതകില്‍ കൊട്ട് കേട്ടു, മൂന്ന് തവണ, താളത്തിലുള്ള കൊട്ട്. ഭക്ഷണം തയ്യാറായി എന്നുള്ള അറിയിപ്പാണ്. മുന്നിലെ ക്യാന്‍വാസ് ഇപ്പോഴും ശൂന്യം, വലതുകയ്യിലെ വരണ്ട വിരലുകള്‍ക്കിടയിലൂടെ ബ്രഷ് ചലിച്ചുകൊണ്ടിരുന്നു, ചൂണ്ടുവിരലില്‍ നിന്ന് ചെറുവിരലിലേക്ക് അവിടെ നിന്ന് വീണ്ടും തിരികെ. ഈ അവസ്ഥയില്‍ വരയ്ക്കാന്‍ കഴിയും എന്ന് ചിന്തിച്ചത് തന്നെ മണ്ടത്തരമായിപ്പോയെന്നു തോന്നി. ഒരു പക്ഷേ ബ്രഷ് കയ്യിലെടുക്കാനുള്ള ഒരാഗ്രഹം മാത്രമായിരിക്കാം. തൊട്ടടുത്ത് ബ്രഷിലേക്ക് പടര്‍ന്നു കയറി ക്യാന്‍വാസിലേക്ക് ചിത്രങ്ങളായി തീരാന്‍ കൊതിച്ചു ചായക്കൂട്ടുകള്‍, അതിനപ്പുറത്തായി കോപ്പയില്‍ നിറച്ചുവച്ച ചൂടും, … Continue reading രുചി

ധൃതംഗപുളകിതന്‍

സ്ഥലം :  മരുതിക്കുന്ന്. അങ്ങിങ്ങായി വികസനം ചായം പൂശിയ, ആരാലുമറിയപ്പെടാത്ത, അതിനാഗ്രഹിക്കാത്ത ഒരു ഇടത്തരം ഗ്രാമം സമയം : കൊറോണയാശാന്‍റെ മുന്‍പില്‍ ലോകശക്തികളാകെ മുട്ടുമടക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ്, സൂര്യഭഗവാന്‍ പരിപൂര്‍ണസുഷുപ്തിയിലാണ്ടിരിക്കുന്ന സമയം. സ്ട്രീറ്റ് ലൈറ്റിന്‍റെ പ്രകാശമൊഴിച്ചാല്‍ ചുറ്റും നല്ല കൂരിരുട്ട് അഞ്ചുപേരില്‍ ഒരുവന്‍ ‘ചെത്ത് ഷഫീക്കിന്‍റെ’ മഞ്ഞ ബാന്‍ഡുള്ള സ്റ്റൈലന്‍ റിസ്റ്റ് വാച്ചിലെ സമയം 6 മണിയെ സൂചിപ്പിച്ചു!! സമയത്തിന്‍റെ പേരില്‍ നിങ്ങള്‍ക്ക് ഇപ്പോഴുണ്ടായ ആശയക്കുഴപ്പത്തില്‍, ഈ പാവം എഴുത്തുകാരനായ എന്നെയോ, മഞ്ഞ ബാന്‍ഡുള്ള സ്റ്റൈലന്‍ റിസ്റ്റ് … Continue reading ധൃതംഗപുളകിതന്‍

അഭ്യാസം

എത്തണം പത്തുവരെ നിർബന്ധം.വേണ്ടതിലുമധികമാണടുത്ത രണ്ടെണ്ണം.മുകളിലിനിയെന്തുമൊരാഡംബരം.അറിവിനു കുടുക്കെറിയാനക്ഷരം മതി,പെണ്ണിൻ കഴുത്തിൽ കുടുക്കിടാനത്രെയീ ബിരുദങ്ങളൊക്കെയും.