മനമുരുകുന്നോ, അകമെരിയുന്നോ,
ഒഴുകുന്നോ ഇരുകവിളിലും നിന്നുടെ, ഏകാന്തതയെന്ന പിരിയാത്ത ദുഃഖം.
തനിച്ചാണ് ജനനമെന്നോർക്കുക മനുജാ,
മജ്ജയും മാംസവും എരിഞ്ഞടങ്ങുന്ന ദിനവും നീ ഏകൻ.
ബന്ധവും, വിജയവും അക്കൗണ്ടിലെ അക്കവും.
മായയാണ്, മിഥ്യയാണ്, നിന്നെ ചൊല്ലിപ്പഠിപ്പിച്ച വെറും പച്ചക്കളളങ്ങളാണ്.
ഒറ്റയെന്ന സത്യം ജ്വലിക്കുന്നു കിഴക്കിൽ.
മറക്കരുതത് മൂഢാ, മായയാം മഴവില്ലിൽ .